മാർ ആഗസ്തീനോസ് കോളജിൽ ബിബിഎ ഏവിയേഷന്‍ കോഴ്സ് ആരംഭിച്ചു
1576025
Tuesday, July 15, 2025 11:30 PM IST
രാമപുരം: മാര്‍ ആഗസ്തിനോസ് കോളജില്‍ ബിബിഎ ഏവിയേഷന്‍ ആഡ് ഓണ്‍ പ്രോഗ്രാം ആരംഭിച്ചു. എയര്‍പോര്‍ട്ട് മാനേജ്മെന്റ്, ക്യാബിന് ക്രൂ മാനേജ്മെന്റ്, ലോജിസ്റ്റിക്സ് മാനേജ്മെന്റ് എന്നീ വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഏവിവേഷന് പ്രോഗ്രാം ആരംഭിച്ചിരിക്കുന്നത്.
പ്രോഗ്രാമിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ പൈലറ്റ് സീനിയര്‍ ക്യാപ്റ്റന്‍ ഹരീഷ് ഏബ്രഹാം നിര്‍വഹിച്ചു. ശങ്കരാ എവിയേഷന്‍ അക്കാദമി മാനേജിംഗ് പാര്‍ട്ണര്‍ ജിന്ത്യ ശിവദാസ് മുഖ്യപ്രഭാഷണം നടത്തി. കോളജ് മാനേജര്‍ ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. റെജി മേക്കാടന്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ ഫാ. ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, ലിന്‍സി ആന്റണി, രാജീവ് കൊച്ചുപറമ്പില്‍, പ്രകാശ് ജോസഫ്, റോയി ജോര്‍ജ്, ധന്യ എസ്. നമ്പൂതിരി, ഫാ. ബോബി ജോണ്‍, അമലു പീയൂസ്, മീര എലിസബത്ത്, രമ്യ, ബിനു ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.