ബ്രോൺ പ്രിവിലേജ് കാർഡ് പദ്ധതി ഉദ്ഘാടനം
1576033
Tuesday, July 15, 2025 11:30 PM IST
മണിമല: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുടെ ബ്രോൺ പ്രിവിലേജ് കാർഡ് മണിമല ഹോളി മാഗി ഫൊറോന പള്ളി മാതൃ-പിതൃവേദി അംഗങ്ങൾക്ക് നൽകും.
ഒപി മുതൽ എല്ലാ ചികിത്സകൾക്കും 25 ശതമാനം വരെ ഡിസ്കൗണ്ട് നൽകുന്ന പദ്ധതിയാണിത്. മാതൃ-പിതൃവേദി സംഘടനകളിലെ സജീവ അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും ഇതുകൊണ്ട് പ്രയോജനം ലഭിക്കും. ബ്രോൺ പ്രിവിലേജ് കാർഡ് പദ്ധതി ഉദ്ഘാടനം ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ. സ്കറിയ കന്യാകോണിൽ നിർവഹിച്ചു. വികാരി ഫാ. ഏബ്രഹാം തയ്യിൽ നെടുംപറമ്പിൽ അധ്യക്ഷത വഹിച്ചു.
അസി. വികാരി ഫാ. ബിനു ചിറയിൽ, പിതൃവേദി പ്രസിഡന്റ് ജോസഫ് ആന്റണി ആലപ്പാട്ട്, മാതൃവേദി പ്രസിഡന്റ് കുസുമം അലക്സ്, പിതൃവേദി ഫൊറോന പ്രസിഡന്റ് ജോബി പുളിമൂട്ടിൽ, മാതൃവേദി ഫൊറോന പ്രസിഡന്റ് മിനിമോൾ ജോസഫ്, സെക്രട്ടറി സിമി അലോഷ്യസ്, പാലിയേറ്റീവ് കെയർ ലീഡർ ഷേർലി ലാലിച്ചൻ എന്നിവർ പ്രസംഗിച്ചു. ബ്രോൺ പ്രവിലേജ് കാർഡ് മണിമല സെന്റ് തോമസ് ഹെൽത്ത് സെന്റർ പിആർഒ എബിൻ ജയിംസ് യൂണിറ്റ് ഡയറക്ടർ ഫാ. ഏബ്രഹാം തയ്യിൽ നെടുംപറമ്പിലിനു കൈമാറി.
ഇടവകയുടെ അതിർത്തിവരെയുള്ള കുടുംബങ്ങളിൽ മാതൃ-പിതൃവേദി അംഗങ്ങൾ സന്ദർശനം നടത്തും. കിടപ്പുരോഗികൾക്ക് പ്രത്യേക പരിഗണന നൽകും. രോഗീപരിചരണത്തിനായി റിട്ടയേർഡ് നഴ്സുമാർ ഉൾപ്പെടെ വിവിധ സംഘങ്ങളെ ഉൾപ്പെടുത്തി ഇടവകയിലെ കുടുംബക്കൂട്ടായ്മ അടിസ്ഥാനത്തിൽ എട്ടു മേഖലകളായി തിരിച്ചുള്ള പ്രവർത്തനങ്ങൾക്കാണ് പദ്ധതി തയാറാക്കുന്നതെന്നു വികാരി ഫാ. ഏബ്രഹാം തയ്യിൽ നെടുംപറമ്പിൽ പറഞ്ഞു.