പ്രകടനവും പ്രതിഷേധ ജ്വാലയും നടത്തി
1598677
Saturday, October 11, 2025 12:04 AM IST
എടത്വ: ശബരിമലയിലെ സ്വര്‍ണ ദ്വാരപാലക ശില്പങ്ങളും കട്ടിളയും അടിച്ചുമാറ്റി മറിച്ചുവിറ്റ കൊള്ളസംഘമാണ് കേരളം ഭരിക്കുന്നതെന്നും മോഷണ ഉത്തരവാദിത്വം ഏറ്റെടുത്ത് ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും ദേവസ്വം ബോര്‍ഡിനെ പുറത്താക്കണമെന്നും ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് പറഞ്ഞു.
ശബരിമലയിലെ സ്വര്‍ണം മോഷ്ടിച്ച സംസ്ഥാന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരേ പ്രതിഷേധിച്ച് എടത്വ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജംഗ്ഷനില്‍ സംഘടിപ്പിച്ച പ്രകടനവും പ്രതിഷേധ ജ്വാലയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ആന്റണി കണ്ണംകുളം അധ്യക്ഷത വഹിച്ചു. ബിജു വരമ്പത്ത്, തങ്കച്ചന് ആശാംപറമ്പില്‍, എം.വി. സുരേഷ്, മറിയാമ്മ ജോര്‍ജ്, ആന്‍സി ബിജോയി, ആനി ഈപ്പന്, സ്റ്റാര്‍ലി ജോസഫ്, വിജയമ്മ സോമന്, എസ.് സനല്‍കുമാര്‍, കൃഷ്ണന്‍കുട്ടി, കെ. ശിവന്, ജോളി ലുക്കോസ്, സോണിച്ചന്‍ തെക്കേടം, ജോസി പറത്തറ, ജസ്റ്റിന് മാളിയേക്കല്‍, നിബിന് കെ. തോമസ്, ജിയോ ചേന്നങ്കര, റ്റി.റ്റി. തോമസ്കുട്ടി, തോമസ് കാട്ടുങ്കല്‍, ബാബു പടിത്താറെക്കര, സുബിന് നെറ്റിത്തറ, മനോജ് മാത്യു, ഷൈജു മണക്കളം, ആന്‍ഡ്രൂസ്, കൊച്ചൂട്ടി നൈനാപാടം, ബേബന്‍ സക്കറിയ, ഡിജു വെണ്മേലില്, സാജുമോന്‍ തെക്കേടം, മോഹനന്, പിള്ള, ബ്ലെസ്സി പനയ്ക്കല്‍, തമ്പി കുന്തിരിക്കല്‍, തോമസ് ഇരേത്ര എന്നിവര്‍ പ്രസംഗിച്ചു.