കായംകുളം റെയിൽവേ സ്റ്റേഷൻ റോഡ് തകർന്നു
1598449
Friday, October 10, 2025 4:57 AM IST
കായംകുളം: കെപി റോഡിൽനിന്നു റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡ് തകർന്ന് കുളമായി. ദിനം പ്രതി ആയിരകണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന റോഡാണ് തകർന്ന് വലിയ കുഴികൾ രൂപപ്പെട്ട് കിടക്കുന്നത്.
രാത്രിയിൽ ട്രെയിനിൽ വന്നിറങ്ങി ഇരുചക്രവാഹനങ്ങളിൽ പോകുന്നവർ റോഡിന് മധ്യത്തിലെ വലിയ കുഴിയിൽ വീഴുന്ന അവസ്ഥയാണ്. ഇതുമൂലം കായംകുളം റെയില്‍വേ സ്റ്റേഷനിലേക്ക് എത്തുന്ന വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവായി. പുനരുദ്ധാരണ പ്രവൃത്തികള്‍ നടത്തിയ റെയില്‍വേ സ്റ്റേഷന് റോഡിലാണ് ഇപ്പോൾ വലിയ കുഴികൾ രൂപപ്പെട്ട് യാത്ര ദുഷ്കരമായിരിക്കുന്നത്.
വര്‍ഷങ്ങളായി തകര്‍ന്നുകിടന്ന റെയില്‍വേ സ്റ്റേഷന് റോഡിന് റെയില്‍വേ അനുവദിച്ച 28 ലക്ഷം രൂപ വിനിയോഗിച്ചാണ് ഏഴു വർഷം മുമ്പ് പൂർത്തിയാക്കിയത്. റോഡ് പുനര്‍നിര്‍മിച്ച വേളയില്‍ അശാസ്ത്രീയമായി റോഡിൽ ഹമ്പുകള്‍ സ്ഥാപിച്ചത് വാഹനയാത്രക്കാര്‍ക്ക് അപകടഭീഷണിയായി മാറുകയും യാത്രക്കാരുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.