മെഗാ ഡ്രോയിംഗ് ആന്‍ഡ് കളറിംഗ് മത്സരം
1598095
Wednesday, October 8, 2025 11:41 PM IST
ആലപ്പുഴ: ചേര്‍ത്തല കെഇ കാര്‍മല്‍ സിഎംഐ സ്കൂളിന്റെ മൂന്നാമത് മെഗാ ഡ്രോയിംഗ് ആന്‍ഡ് കളറിംഗ് മത്സരം (അഗോറ-2025) 11ന് ശക്തി ഓഡിറ്റോറിയത്തില്‍ നടക്കും. നാലുമുതല്‍ അഞ്ചുവയസുവരെ പ്രായമുള്ള കുട്ടികള്‍ സീറോ കാറ്റഗറിയിലും അഞ്ചുമുതല്‍ ആറു വയസുവരെ പ്രായമുള്ള കുട്ടികള്‍ കാറ്റഗറി ഒന്നിലുമാണ് മത്സരിക്കേണ്ടത്. സീറോ കാറ്റഗറിക്ക് കളറിങ്ങിലും കാറ്റഗറി ഒന്നിന് ചിത്രരചനയിലും പങ്കെടുക്കാം.
രാവിലെയും ഉച്ചകഴിഞ്ഞും മൂന്ന് സെക്ഷനുകള്‍ ആയിട്ടാണ് മത്സരം നടത്തുന്നത്. ഒന്നാം സമ്മാനം 5000 രൂപയും രണ്ടാം സമ്മാനം 3000 രൂപയും മൂന്നാം സമ്മാനം 2000 രൂപയും 15 കുട്ടികള്‍ക്ക് സമാശ്വാസ സമ്മാനമായി 500 രൂപ വീതവും നല്‍കും.
പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും പങ്കാളിത്ത സര്‍ട്ടിഫിക്കറ്റും മെഡലും ലഭിക്കുമെന്ന് സ്കൂള്‍ പ്രിന്‍സിപ്പൽ റവ. ഡോ. സാംജി വടക്കേടം സിഎംഐ, കോ-ഓര്‍ഡിനേറ്റേഴ്സ് ആയ രൂപ അനീഷ്, സബിത സാജു, പിടിഎ. പ്രസിഡന്റ് പി.പി. അഭിലാഷ്, സെക്രട്ടറി റോക്കി എം. തോട്ടുങ്കല്‍, മീഡിയാ കോ-ഓര്‍ഡിനേറ്റര്‍ സന്തോഷ് ഷണ്മുഖന് എന്നിവര്‍ പ്രതസമ്മേളനത്തില്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 9847906854, 9400422379 .