അവകാശ പ്രഖ്യാപനറാലി; ആലോചനായോഗം നാളെ
1598438
Friday, October 10, 2025 4:57 AM IST
ആലപ്പുഴ: ഭിന്നശേഷിക്കാരായ സഹോദരരെ ചേർത്തുപിടിക്കുന്ന സമീപനമാണ് ക്രൈസ്തവ സഭകളുടെ പാരമ്പര്യമെന്ന് കത്തോലിക്ക കോൺഗ്രസ് ആലപ്പുഴ ഫൊറോന നിർവാഹക സമിതി.
ക്രിസ്ത്യൻ മാനേജ്മെന്റുകളെ കുറ്റപ്പെടുത്തുന്ന മന്ത്രിയുടെ പരാമർശങ്ങൾ തികച്ചും വേദനാജനകമാണ്. ഭിന്നശേഷിക്കാരുടെ നിയമനം നടത്തണം എന്നുള്ള സുപ്രീംകോടതി വിധി എല്ലാവർക്കും ബാധകമാണെന്ന കാര്യം മറച്ചുവച്ചു സർക്കാർ ക്രൈസ്തവ മാനേജ്മെന്റുകളെ നിരന്തരമായി ആക്രമിക്കുന്ന നടപടി തികച്ചും പ്രതിഷേധാർഹമാണെന്നും യോഗം കുറ്റപ്പെടുത്തി.
22ന് ആലപ്പുഴയിൽ എത്തുന്ന അവകാശ പ്രഖ്യാപന റാലിക്ക് വൻ സ്വീകരണം നൽകാൻ യോഗം തീരുമാനിച്ചു. ആലോചനയോഗം നാളെ നാലിന് എല്ലാ ഭക്തസംഘടനകളുടെയും ഫൊറോന യൂണിറ്റ് ഭാരവാഹികളുടെ യോഗംആലപ്പുഴ മാർസ്ലീവാഫൊറോന പള്ളിയങ്കണത്തിൽ ചേരും. ഫൊറോന വികാരി ഫാ. മാത്യു നടമുഖത്ത് ഉദ്ഘാടനം ചെ യ്യും.
ഫൊറോന പ്രസിഡന്റ് ദേവസ്യാ പുളിക്കാശേരി അധ്യക്ഷത വഹിച്ചു. അതിരൂപത സെക്രട്ടറിമാരായ സെബാസ്റ്റ്യൻ വർഗീസ് , ജെസി തോമസ്, ഫൊറോന ജനറൽ സെക്രട്ടറി ഷാജി പോൾ ഉപ്പൂട്ടിൽ, ബേബി പാറക്കാടൻ, ടോമി കടവിൽ, ബിനു സ്കറിയ തുടങ്ങിയവർ പ്രസംഗിച്ചു.