വേമ്പനാട് വികസന അഥോറിറ്റി രൂപീകരിക്കണം
1598436
Friday, October 10, 2025 4:57 AM IST
ചമ്പക്കുളം: ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളുടെ സമഗ്ര വികസനം വേമ്പനാട്ടുകായലിന്റെ വീണ്ടെടുപ്പിലൂടെ മാത്രമേ സാധ്യമാവൂ. ഇതിനായി വേമ്പനാട് വികസന അഥോറിറ്റി രൂപീകരിക്കണമെന്ന് അടുത്ത ലോക്സഭാ സമ്മേളനത്തിൽ ആവശ്യപ്പെടുകയും അതിനുവേണ്ടി ശക്തമായ ഇടപെടലുകൾ നടത്തുമെന്ന് ഫ്രാൻസിസ് ജോർജ് എപി. കേരള കോൺഗ്രസ് ജില്ലാ ജന്മദിന സമ്മേളനം മങ്കൊമ്പിൽ ഉദ്ഘാടനം ചെയ്തു പ്രസം ഗിക്കുകയായിരുന്നു എംപി.
ജില്ലാ പ്രസിഡന്റ് ജേക്കബ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. സിറിയക് കാവിൽ, ജോസ് കാവനാടൻ, സാബു തോട്ടുങ്കൽ, പ്രകാശ് പനവേലി, പെരുമാൾ, സിബിച്ചൻ കണ്ണോട്ടുതറ എന്നിവർ പ്രസംഗിച്ചു.