"സ്മൃതി 2025' എക്സ്പോ ശ്രദ്ധേയമായി
1598671
Friday, October 10, 2025 10:27 PM IST
ചെങ്ങന്നൂർ: ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ രജത ജൂബിലി ആഘോഷം "സ്മൃതി 2025'-ന്റെ ഭാഗമായി സംഘടിപ്പിച്ച എക്സ്പോ ശ്രദ്ധേയമായി. സ്കൂൾ പ്രിൻസിപ്പൽ എസ്. ജയന്തി എക്സ്പോ ഉദ്ഘാടനം ചെയ്തു.
ഹയർ സെക്കൻഡറിയുടെ ആദ്യവർഷങ്ങളിലെ പിടിഎ പ്രസിഡന്റ് കെ.പി.എസ്. ശർമ അധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർഥി സംഘടനയുടെ ഭാരവാഹിയും ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പ്രവർത്തകനുമായ കെ.ജി. മുരളി പ്രസംഗിച്ചു.
വിവിധങ്ങളായ പവലിയനുകളും പ്രദർശനങ്ങളും എക്സ്പോയുടെ മാറ്റുകൂട്ടി. ഐടിബിപി ആയുധപ്രദർശനം, ഫയർഫോഴ്സ്, സഞ്ജീവനി ആശുപത്രിയുടെ മെഡിക്കൽ വിംഗ് എന്നിവരുടെ പവലിയനുകൾ സന്ദർശകരെ ആകർഷിച്ചു. ഇതിനു പുറമേ, ഫോട്ടോഗ്രഫിക് അസോസിയേഷന്റെ ഫോട്ടോപ്രദർശനം, കേരളീയ ചുവർചിത്ര പ്രദർശനം, എൻസിസി എക്സ്പോ, മൈലാഞ്ചി ചലഞ്ച് എന്നിവയും എക്സ്പോയുടെ ഭാഗമായി സംഘടിപ്പിച്ചു.