പ്രവേശനോത്സവവും വൈറ്റ് കോട്ട് സെറിമണിയും
1598435
Friday, October 10, 2025 4:57 AM IST
അമ്പലപ്പുഴ: ഗവ. ടി.ഡി മെഡിക്കല്‍ കോളജിലെ എംബിബിഎസ് ബാച്ചിന്റെ പ്രവേശനോത്സവവും വൈറ്റ് കോട്ട് സെറിമണിയും സംഘടിപ്പിച്ചു. ഡോ. ടി.പി. തങ്കപ്പന് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പൽ ഡോ. ബി. പദ്മകുമാര്‍ അധ്യക്ഷനായി. വിദ്യാഭ്യാസ അവാര്‍ഡ് ദാനം ഡോ. അലക്സാണ്ടര്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു.
എംബിബിഎസിന് ഉന്നതവിജയം നേടിയ 151 വിദ്യാര്‍ഥികള്‍ക്കും കേരള ആരോഗ്യ സര്‍വകലാശാലയില്‍നിന്ന് റിസര്‍ച്ച് മെറിറ്റ്, പിജി എന്ട്രന്സില് റാങ്ക്, അനാട്ടമി വിഭാഗത്തില്‍ ഷൈനി മോഹന്‍ദാസ് എന്‍ഡോവ്മെന്റ് സ്കോളര്‍ഷിപ്പ് എന്നിവ നേടിയ കുട്ടികള്‍ക്കും അദ്ദേഹം അവാര്‍ഡ് വിതരണം ചെയ്തു.