ഡോക്ടർക്ക് വെട്ടേറ്റ സംഭവം: ഐഎംഎ പ്രതിഷേധ മാർച്ച് നടത്തി
1598670
Friday, October 10, 2025 10:27 PM IST
ആലപ്പുഴ: താമരശേരി താലൂക്ക് ആശുപത്രിയിൽ യുവഡോക്ടർക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആലപ്പുഴ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ ആശുപത്രി സുപ്രണ്ട് കെ.കെ. ദീപ്തി, ഡോ. എൻ. അരുൺ, മനീഷ് നായർ, ഡോ. ബീന, നഴ്സിംഗ് സൂപ്രണ്ട് ബിന്ദു എന്നിവർ പ്രസംഗിച്ചു.
വൈകിട്ട് ജില്ലയിലെ ഡോക്ടർമാർ ജനറൽ ആശുപത്രിയിൽ, ആരോഗ്യമേഖലയിൽ വെളിച്ചം പകരുന്നവരെ ആക്രമിക്കരുതെന്ന സന്ദേശം മുൻനിർത്തി മെഴുകുതിരി തെളിച്ചു നടത്തിയ പ്രധിഷേധ പ്രകടനം ഐഎംഎ ജില്ലാ ബ്രാഞ്ച് പ്രസിഡന്റ് ഡോ. കെ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ആർ. മദനമോഹനൻ നായർ, സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡോ. എ.പി. മുഹമ്മദ്, ഡോ. കെ.പി. ദീപ, ഡോ. എൻ. അരുൺ, ഡോ. ഹരിപ്രസാദ്, ഷാലിമ കൈരളി, ഡോ. ഉണ്ണിക്കൃഷ്ണ കർത്ത എന്നിവർ പ്രസംഗിച്ചു.