സമരപ്രഖ്യാപനവും പ്രതിഷേധ ധര്‍ണയും
1598669
Friday, October 10, 2025 10:27 PM IST
മാവേലിക്കര: കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരെയും പെന്‍ഷന്‍കാരെയും കരാര്‍ തൊഴിലാളികളെയും ബാധിക്കുന്ന കാതലായ ആവശ്യങ്ങളില്‍ സി എംഡിയും നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എന്‍ജിനിയേഴ്സ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായ കാര്യങ്ങള്‍ ഫുള്‍ ബോര്‍ഡ് മീറ്റിംഗില്‍ അട്ടിമറിക്കപ്പെട്ടതിനെതിരേ സംസ്ഥാന വ്യാപകമായി പ്രതിഷേധ ധര്‍ണയും സമരപ്രഖ്യാപന കണ്‍വന്‍ഷനും നടത്തി.
മാവേലിക്കര ഇലക്ട്രിസിറ്റി ഡിവിഷൻ ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണയും സമരപ്രഖ്യാപന കണ്‍വന്‍ഷനും കെഎസ്ഇബി പെന്‍ഷനേഴ്സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു. കെഎസ്ഇബിഒഎ നേതാവ് റജി മോഹന്‍ അധ്യക്ഷത വഹിച്ചു.
കെഎസ്ഇബി പെന്‍ഷനേഴ്സ് അസോസിയേഷന് കേന്ദ്ര കമ്മിറ്റി അംഗം കെ. മോഹനന് ഉണ്ണിത്താന്, കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന് ഡിവിഷന് സെക്രട്ടറി എ. അനില്‍കുമാര്‍, കെഎസ്ഇബി വര്‍ക്കേഴ്സ് ഫെഡറേഷന് ഡിവിഷന് സെക്രട്ടറി പി. ജയദേവ്, കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന് വനിതാ വിഭാഗം ജില്ലാ കണ്‍വീനര്‍ ഷെഹന എന്നിവര്‍ പ്രസംഗിച്ചു.