വന്യജീവി വാരാഘോഷം
1598433
Friday, October 10, 2025 4:57 AM IST
ചേര്‍ത്തല: ചേർത്തല സെന്റ് മൈക്കിൾസ് കോളജ് സുവോളജി വിഭാഗം സെസ്റ്റ് അസോസിയേഷനും അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി ഹയർ സെക്കൻഡറി സ്കൂളും ചേർന്ന് വന്യജീവിവാരം ആഘോഷിച്ചു.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ എ.ജെ. നിക്സൺ, സെന്റ് മൈക്കിൾസ് കോളജ് സുവോളജി വിഭാഗം മേധാവി ഡോ.പി.ജെ. ആന്റണി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ബോട്ടണി വിഭാഗം അസി. പ്രഫസർ ഡോ. ടെനി ഡേവിഡ്, അസി. പ്രഫസർ റോൾബി മെർലിൻ, സെസ്റ്റ് അസോസിയേഷൻ സെക്രട്ടറി ഭരദ്വാജ് എന്നിവര്‍ സംസാരിച്ചു.