ജില്ലാതല ഇൻക്ലൂസീവ് സ്പോർട്സ്: തുറവൂർ സബ് ജില്ല ജേതാക്കളായി
1597830
Tuesday, October 7, 2025 11:25 PM IST
ചേര്‍ത്തല: കലവൂർ ഗോപിനാഥൻ മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാതല ഇന്‍ക്ലൂസീവ് സ്പോർട്സ്-2025 മത്സരത്തിൽ തുറവൂർ സബ് ജില്ല ജേതാക്കളായി. പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നവര്‍ക്കൊപ്പം പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കും കായിക മത്സരങ്ങളിൽ തുല്യതയും പങ്കാളിത്തവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്തിരിക്കുന്നതാണ് ഇൻക്ലൂസീവ് സ്പോർട്സ്.
ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റർ കൃഷ്ണകുമാർ ട്രോഫികള്‍ വിതരണം ചെയ്തു. ജില്ലാ പ്രോഗ്രാം ഓഫീസർ മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർ നാഗലക്ഷ്മി, തുറവൂർ ബിപിസി അനുജ ആന്റണി, ചേർത്തല ബിസിപി പി.എസ്. ബിജി, തുറവൂർ ബിആർസി ട്രെയിനർമാരായ കെ.എസ്. ശ്രീദേവി, ജയശ്രീ, സ്പെഷൽ എഡ്യൂക്കേറ്റർ എ.കെ. ബീന എന്നിവർ പ്രസംഗിച്ചു.