കലാ മത്സരങ്ങൾക്ക് ഇന്നു സമാപനം
1598672
Saturday, October 11, 2025 12:04 AM IST
അമ്പലപ്പുഴ: ആലപ്പുഴ സഹോദയ കോംപ്ലക്സ് 19 -ാമത് സിബിഎസ്ഇ ജില്ലാ കലോത്സവത്തിലെ കലാ മത്സരങ്ങൾക്ക് ഇന്നു സമാപനം. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി ആലപ്പുഴ കളർകോട് ചിന്മയ വിദ്യാലയത്തിലാണ് കലോത്സവം നടന്നുവരുന്നത്. ജില്ലയിലെ 53 സ്കൂളുകളിൽനിന്നായി 3000ത്തിലേറെ കുട്ടികൾ വിവിധ മത്സരങ്ങളിൽ മാറ്റുരച്ചു. ഇന്നു വൈകുന്നേരം അഞ്ചിനു നടക്കുന്ന സമാപന സമ്മേളനത്തിൽ എച്ച് .സലാം എംഎൽഎ സമ്മാനദാനം നിർവഹിക്കും.
ജോര്‍ജിയന്‍ പബ്ലിക് സ്കൂളിന് മികച്ച വിജയം
എടത്വ: സിബിഎസ്ഇ ആലപ്പുഴ സഹോദയ ജില്ലാ കലോത്സവത്തില്‍ എടത്വ ജോര്‍ജിയന്‍ പബ്ലിക് സ്കൂളിന് മികച്ച വിജയം. രചനാ മത്സരത്തില്‍ കാറ്റഗറി 2 മലയാളം ഉപന്യാസ രചനയിൽ ദേവനന്ദ എം. ഒന്നാം സ്ഥാനവും കാറ്റഗറി 2 ഇംഗ്ലീഷ് ഉപന്യാസ രചനയിൽ സായന്തന പ്രദീപ് രണ്ടാം സ്ഥാനവും ആണ്‍കുട്ടികളുടെ വിഭാഗം ഭരതനാട്യം കാറ്റഗറി രണ്ടില്‍ അസിന് ജോ സജി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.