പള്ളിപ്പാട് വില്ലേജില്‍ ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയായി: ആക്ഷേപം അറിയിക്കാന്‍ 30 ദിവസം
1598437
Friday, October 10, 2025 4:57 AM IST
ആലപ്പുഴ: ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കിലെ പള്ളിപ്പാട് വില്ലേജ് പരിധിയില്‍ ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയായി. ഇതിന്റെ സര്‍വേ റിക്കാര്‍ഡുകള്‍ എന്റെ ഭൂമി പോര്‍ട്ടലിലും പള്ളിപ്പാട് പൊയ്യക്കര ജംഗ്ഷനിലുള്ള ഡിജിറ്റല്‍ റീസര്‍വേ ക്യാമ്പ് ഓഫീസിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
http//entebhoomi.kerala.gov.in പോര്‍ട്ടല്‍ സന്ദര്ശിച്ച്ഭൂമിയുടെ രേഖകള്‍ ഓണ്‍ലൈനായി പരിശോധിക്കാം. ആക്ഷേപമുള്ള പക്ഷം 30 ദിവസങ്ങള്‍ക്കകം ചെങ്ങന്നൂര്‍ റീസര്‍വേ അസി. ഡയറക്ടര്‍ക്ക് ഫോറം 160 ല്‍ നേരിട്ടോ എന്റെ ഭൂമി പോര്‍ട്ടല്‍ മുഖേനയോ അപ്പീല്‍ സമര്‍പ്പിക്കാം.
നിശ്ചിത ദിവസങ്ങള്‍ക്കകം അപ്പീല്‍ സമര്‍പ്പിക്കാത്ത പക്ഷം റീസര്‍വേ റിക്കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള ഉടമസ്ഥരുടെ പേരു വിവരം, അതിരുകള്‍, വിസ്തീര്‍ണം എന്നിവ കുറ്റമറ്റതായി പ്രഖ്യാപിച്ച് സര്‍വേ അതിരടയാള നിയമം വകുപ്പ് (13) അനുസരിച്ചുള്ളനോട്ടിഫിക്കേഷന് പരസ്യപ്പെടുത്തി റിക്കാര്‍ഡുകള്‍ അന്തിമമാക്കും എന്ന് ചെങ്ങന്നൂര്‍ റീസര്‍വേ അസി. ഡയറക്ടര്‍ പറഞ്ഞു. സര്‍വേ സമയത്ത് തര്‍ക്കം ഉന്നയിച്ച് സര്‍വേ അതിരടയാള നിയമം വകുപ്പ് (10) ഉപവകുപ്പ് (2) പ്രകാരം തീരുമാനം അറിയിച്ചിട്ടുള്ള ഭൂവുടമകള്‍ക്ക് ഈ അറിയിപ്പ് ബാധകമല്ല.