പി.ഡി. ലൂക്ക് അനുസ്മരണം
1598668
Friday, October 10, 2025 10:27 PM IST
ചമ്പക്കുളം: കേരള കോൺഗ്രസ് സ്ഥാപക നേതാവും വള്ളംകളി ദൃക്സാക്ഷി വിവരണക്കാരനുമായിരുന്ന പി.ഡി. ലുക്കിന്റെ 21-ാമത് അനുസ്മരണാ സമ്മേളനം പി.ഡി. ലുക്ക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തി. യോഗം കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്തു. മൂല്യാധിഷ്ഠത രാഷ്ട്രീയത്തിന്റെ ഉടമയായിരുന്നു പി.ഡി. ലുക്കെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫൗണ്ടേഷൻ ചെയർമാൻ ബാബു പാറക്കാടൻ അധ്യക്ഷത വഹിച്ചു.
വള്ളംകളി വഞ്ചിപ്പാട്ട് രംഗത്തെ സമഗ്ര സംഭാവനയ്ക്ക് മുൻ എംഎൽഎ സി.കെ. സദാശിവനും നാടക-സിനിമാ നടൻ പ്രമോദ് വെളിയനാടിനും പ്രത്യക പുരസ്കാരങ്ങൾ നൽകി. വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് കെ.ടി. ആന്റണി കാട്ടുതറ, തോമസുകുട്ടി മാത്യു, സിബിച്ചൻ കണ്ണോട്ടുതറ, ബാബു സേവ്യർ, സാബു തോട്ടുങ്കൽ, പ്രകാശ് പനവേലി, ഹരികൃഷ്ണൻ ബേബി പാറക്കാടൻ, പ്രവീൺ ഐക്കര, ചമ്പക്കളം ബേബി, പി.കെ. വിജയൻ, രാരിച്ചൻ മാത്യു, കുമ്മനം അഷറഫ്, സൈജോപ്പൻ ഐസക്, ഐപ്പ് ചക്കിട്ട ജയിംസ് കല്ലുപാത്ര, സിബിച്ചൻ തറയിൽ എന്നിവരെ ആദരിച്ചു.
യോഗത്തിൽ ജേക്കബ് ഏബ്രഹാം ആമുഖപ്രസംഗം നടത്തി. ഫാ. തോമസ് ഇരുമ്പുകുത്തി സിഎംഐ അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ. ജോബിൻ എസ്. കൊട്ടാരം, ജോസ് കാവനാട്, ജോസ് കൊച്ചു കളപ്പുരയ്ക്കൽ, എം.സി. മാത്യു, മാമ്പറ ജിജപ്പൻ കൊലവന്തറ, പി.പി. മനോഹരൻ, സജി ചാവറ എന്നിവർ പ്രസംഗിച്ചു.