ലോക മാനസികാരോഗ്യ ദിനാചരണം
1598666
Friday, October 10, 2025 10:27 PM IST
ചേര്‍ത്തല: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ചു ജില്ലാ ലീഗൽ സർവീസ് സൊസൈറ്റിയും സെന്റർ ഫോർ ഇന്നർ പീസും സ്കൂൾ ഓഫ് ലൈഫ് സ്കിൽസ് ആലപ്പുഴയും സംയുക്തമായി നടത്തിയ ലോക മാനസികാരോഗ്യ ദിനാചരണം സിവിൽ ജഡ്ജും ഡിഎൽഎസ്എ സെക്രട്ടറിയുമായ അഡ്വ. പ്രമോദ് മുരളി ഉദ്ഘാടനം ചെയ്തു. സെന്റർ ഫോർ ഇന്നർ പീസ് മാനേജിംഗ് ഡയറക്ടർ ഡോ. വി.വി. പ്യാരിലാൽ അധ്യക്ഷത വഹിച്ചു.
ഡയറക്ടർ അഡ്വ. ജി. രാജേഷ്, സ്കൂൾ ഓഫ് ലൈഫ് സ്കിൽ ഡയറക്ടർ പി.എ. ഷാജി, സീനിയർ കൺസള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. ഡാനി വിൻസെന്റ്, സീനിയർ കൺസള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. പ്രഭാസ് അരവിന്ദ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഷഫീന ജേക്കബ്, മാനേജർ ബിജി സുരേഷ് എന്നിവർ പ്രസംഗിച്ചു.