വയലാർ കവിതാലാപന മത്സരം
1598434
Friday, October 10, 2025 4:57 AM IST
ചേര്‍ത്തല: ചേർത്തല ശ്രീനാരായണ കോളജ് മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി വയലാർ കവിതാലാപന മത്സരം സംഘടിപ്പിക്കുന്നു. രണ്ടു ഘട്ടങ്ങളിലായാണ് മത്സരം. ഒന്നാം ഘട്ടത്തിൽ മത്സരാർഥികൾക്ക് ഇഷ്ടമുള്ള വയലാർ കവിത ആലപിച്ച് അഞ്ചു മിനിറ്റിൽ താഴെയുള്ള വീഡിയോ രൂപത്തിൽ വാട്സാപ് ചെയ്യണം.
വീഡിയോയ്ക്ക് ഒപ്പം വിദ്യാർഥിയുടെ പൂർണവിവരങ്ങളും ഉൾപ്പെടുത്തണം. 21 ആണ് അവസാന തീയതി. പ്രാഥമിക ഘട്ടത്തിൽ വിജയികളാകുന്ന പത്തുപേരെ ഉൾപ്പെടുത്തി 27ന് കോളജിൽ അന്തിമഘട്ട മത്സരം നടത്തും. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് 1000, 750, 500 എന്നിങ്ങനെ കാഷ് അവാർഡുകളും പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടാകും. വീഡിയോ അയയ്ക്കാനും കൂടുതൽ വിവരങ്ങൾക്കും 9495519479 എന്ന നമ്പരിൽ ബന്ധപ്പെടുക.