രാജീവ്ഗാന്ധി ഫൗണ്ടേഷന് രണ്ടാംഘട്ട മെറിറ്റ് അവാര്‍ഡും പാലിയേറ്റീവ് പ്രവര്‍ത്തകര്‍ക്ക് ആദരവും
1598674
Saturday, October 11, 2025 12:04 AM IST
ചേര്‍ത്തല: രാജീവ്ഗാന്ധി ഫൗണ്ടേഷന് സംസ്ഥാനകമ്മിറ്റി നടത്തുന്ന രണ്ടാംഘട്ട മെരിറ്റ് അവാര്‍ഡുവിതരണവും പാലിയേറ്റീവ് പ്രവര്‍ത്തകര്‍ക്ക് ആദരവും പാലിയേറ്റീവ് ഉപകരണങ്ങള്‍ ഏറ്റുവാങ്ങല്‍ സമ്മേളനവും നാളെ നടക്കും.
ചേര്‍ത്തല എന്‍എസ്എസ് യൂണിയന്‍ഹാളില്‍ നാളെ 2.30 ന് നടക്കുന്ന സമ്മേളനം കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. ചേര്‍ത്തല നഗരസഭയിലെയും ചേര്‍ത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീര്‍മുക്കം പഞ്ചായത്തുകളിലെ ഉന്നത വിജയികളായ 350 വിദ്യാര്‍ഥികള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി.എച്ച്. സലാം, ഭാരവാഹികളായ അഡ്വ. വി.എന്‍. അജയന്, അഡ്വ. സി.ഡി. ശങ്കര്‍, ടി.കെ. അനിലാല്‍, സി.ആര്. സാനു, ബാബുവയലാര് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഫൗണ്ടേഷന് നടത്തുന്ന പാലിയേറ്റീവ് പ്രവര്‍ത്തന രംഗത്തു പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരെ സമ്മേളനത്തില്‍ ആദരിക്കും. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധയിടങ്ങളില്‍നിന്നും നല്കുന്ന ഉപകരണങ്ങള്‍ ഏറ്റുവാങ്ങും. സമ്മേളനത്തില്‍ സംസ്ഥാന രക്ഷാധികാരി ഡോ. കെ.എസ്. മനോജ് മുഖ്യ പ്രഭാഷണം നടത്തും. സിനിമാതാരം സാജന് പളളൂരുത്തി, ഗാനരചയിതാവ് രാജീവ് ആലുങ്കല്‍, കെ.പി. നടരാജന് എന്നിവര്‍ വിശിഷ്ടാതിഥികളാകും.