സാമുദായിക ശക്തീകരണത്തിന് ദീപികയുടെ വളര്‍ച്ച അനിവാര്യം: മാര്‍ തോമസ് തറയില്‍
1598093
Wednesday, October 8, 2025 11:41 PM IST
ചങ്ങനാശേരി: സാമുദായിക ശക്തീകരണത്തിന് ദീപികയുടെ വളര്‍ച്ചയും പ്രചാരണവും അത്യന്താപേക്ഷിതമാണെന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. സാമുദായിക വര്‍ഷാചരണത്തിന്റെ ഭാഗമായി ദീപിക തീവ്ര പ്രചാരണത്തിന്റെ അതിരൂപതാതല ഉദ്ഘാടനം അതിരൂപതാ കേന്ദ്രത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്. കേരള സമൂഹത്തിന്റെ നിലനില്പിനും സമുദായത്തിന്റെ വളര്‍ച്ചയ്ക്കും ദീപിക നല്കുന്ന സേവനം പ്രശംസനീയമാണെന്നും ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു.
വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് അധ്യക്ഷത വഹിച്ചു. ദീപിക സര്‍ക്കുലേഷന്‍ ജനറല്‍ മാനേജരും ദീപിക ഫ്രണ്ട്സ് ക്ലബ് ജോയിന്റ് ഡയറക്ടറുമായ ഫാ. ജിനോ പുന്നമറ്റം മുഖ്യപ്രഭാഷണം നടത്തി. സീറോമലബാര്‍ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷന് സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലില്‍, സാമുദായിക ശക്തീകരണ അതിരൂപത കൺവീനർ ഫാ. സാവിയോ മാനാട്ട്, ഡിഎഫ്സി സംസ്ഥാന പ്രസിഡന്റ് ആന്‍സി ചെന്നോത്ത്, അതിരൂപത പ്രസിഡന്റ് ആന്റണി മലയില്‍, അതിരൂപത വനിതാ പ്രസിഡന്റ് പരിമള്‍ ആന്റണി, അതിരൂപത ജനറല്‍ സെക്രട്ടറി റോയി വേലിക്കെട്ടില്‍, സെക്രട്ടറി ജോഷി കൊല്ലാപുരം, ടോമിച്ചന് കൈതക്കളം എന്നിവര്‍ പ്രസംഗിച്ചു.