കാവാലം പള്ളിയിൽ തിരുനാളിനു കൊടിയേറി
1598091
Wednesday, October 8, 2025 11:41 PM IST
മങ്കൊമ്പ്: കാവാലം സെന്റ് തെരേസാസ് പള്ളിയിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ അമ്മ ത്രേസ്യായുടെ തിരുനാളിനു തുടക്കമായി. വികാരി ഫാ. ജേക്കബ് കാട്ടടി കൊടിയേറ്റി. തുടർന്നു നടന്ന വിശുദ്ധ കുർബാനയ്ക്കു ഫാ. ഏബ്രഹാം തയ്യിൽ കാർമികത്വം വഹിച്ചു.
ഇന്നു വൈകുന്നേരം നാലിന് ജപമാല, റംശാ, വിശുദ്ധ കുർബാന, പ്രസംഗം, തുടർന്ന് പ്രദക്ഷിണം. മരിച്ചവരുടെ ഓർമദിനമായി ആചരിക്കുന്ന നാളെ രാവിലെ ആറിന് സപ്ര, തുടർന്ന് ദർശന സമൂഹാംഗങ്ങൾക്കുവേണ്ടിയുള്ള വിശുദ്ധ കുർബാന, വൈകുന്നേരം നാലിന് ജപമാല, റംശാ, വിശുദ്ധ കുർബാന, പ്രസംഗം. തുടർന്ന സെമിത്തേരി സന്ദർശനം, മരിച്ചവർക്കുവേണ്ടിയുള്ള തിരുക്കർമങ്ങൾ.
11ന് വൈകുന്നേരം നാലിന് ജപമാല, റംശാ, വിശുദ്ധ കുർബാന, പ്രസംഗം തക്കല രൂപതാധ്യക്ഷൻ മാർ ജോർജ് രാജേന്ദ്രൻ, തുടർന്ന് തട്ടാശേരി ജംഗ്ഷൻ ചുറ്റി പ്രദക്ഷിണം, കപ്ലോൻ വികാരി വാഴ്ച. പ്രധാന തിരുനാൾ ദിനമായ 12ന് രാവിലെ ആറിന് സപ്ര, വിശുദ്ധ കുർബാന, പ്രസംഗം, 9.30ന് റാസ കുർബാന, ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ. സ്കറിയ കന്യാക്കോണിൽ. തുടർന്ന് പ്രദക്ഷിണം, കൊടിയിറക്ക്.