കേരളോത്സവം 2025: നഗരസഭാതല സംഘാടകസമിതി രൂപീകരിക്കും
1598673
Saturday, October 11, 2025 12:04 AM IST
ആലപ്പുഴ: നഗരസഭാ "കേരളോത്സവം 2025' 24, 25, 26 തീയതികളില്‍ സംഘടിപ്പിക്കും. കേരളോത്സവത്തിന്റെ നഗരസഭാതല സ്വാഗതസംഘ രൂപീകരണയോഗം നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ ഉദ്ഘാടനം ചെയ്തു.
നഗരസഭാ കൗണ്‍സില്‍ ഹാളില്‍ സംഘടിപ്പിച്ച സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈന് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ. വിനീത സ്വാഗതം പറഞ്ഞു. സ്ഥിരംസമിതി അധ്യക്ഷരായ എം.ആർ. പ്രേം, നസീർ പുന്നക്കൽ, എ.എസ്. കവിത, എം.ജി. സതീദേവി, നഗരസഭ മുൻ അധ്യക്ഷ സൗമ്യ രാജ്, കൗണ്‍സലര്‍മാര്‍, യുവജന ക്ഷേമ ബോര്‍ഡ് അംഗം ജാക്സൺ പീറ്റർ, കായിക-സംഗീത അധ്യാപകര്‍, യൂത്ത് ക്ലബ്ബ് ഭാരവാഹികള്‍, സംസ്കാരിക സംഘടനകൾ, സ്പോർട്സ് ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ, യുവജന-രാഷ്ട്രീയ സംഘടനകൾ, കലാകായിക പ്രതിനിധികള്‍ തുടങ്ങി വിവിധ മേഖലയിലുള്ളവര്‍ പങ്കെടുത്തു.
നഗരസഭാതല സംഘാടക സമിതിയുടെ രക്ഷാധികാരികളായി കെ.സി. വേണുഗോപാൽ എംപി, എംഎല്‍എമാരായ പി.പി. ചിത്തരഞ്ജന്, എച്ച്. സലാം, യുവജനക്ഷേമ ബോര്‍ഡ് അംഗങ്ങളായ ടി.ടി. ജിസ്മോന്, എസ് ദീപു, ചെയര്‍പേഴ്സണായി നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ, വൈസ് ചെയര്മാന്മാരായി നഗരസഭാ വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈന്, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.ജി. സതീദേവി, എ.എസ്. കവിത, നസീർ പുന്നക്കൽ, എം.ആർ. പ്രേം, സൗമ്യ രാജ്, ഡി.പി. മധു, അഡ്വ. റീഗോ രാജു, ഇല്ലിക്കല്‍ കുഞ്ഞുമോന്, എല്ജിന് റിച്ചാഡ്, ഷീല മോഹന്‍, സോഫി എന്നിവരെയും വര്‍ക്കിംഗ് ചെയര്‍മാനായി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്. വിനിതയും ജനറല്‍ കണ്‍വീനറായി മുനിസിപ്പല്‍ സെക്രട്ടറി ഷിബു നാലപ്പാട്ട് , ജോയിന്റ് കണ്‍വീനറായി ബീന ജി., കോ-ഓര്‍ഡിനേറ്റേഴ്സ് പ്രവീൺ ജോയ്, ഒ. സാലിൻ എന്നിവരെയും തെരഞ്ഞെടുത്തു.
വിശദവിവരങ്ങള്‍ക്ക് രജിസ്ട്രേഷന് കമ്മിറ്റി ചെയര്മാന് ബി. നസീർ, കണ്‍വീനര്‍ സിമി ഷാഫിഖാന്‍ എന്നിവരെ 9847033394, 9061170303, 9745835335 ബന്ധപ്പെടാവുന്നതാണ്.