കേരള കോൺഗ്രസ് ജന്മദിനം ആഘോഷിച്ചു
1598439
Friday, October 10, 2025 4:57 AM IST
ചേര്‍ത്തല: കേരള കോൺഗ്രസ് ചേർത്തല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടിയുടെ 61-ാം ജന്മദിനം ആഘോഷിച്ചു.
ചേർത്തല വടക്കേ അങ്ങാടി കവലയിൽ പാര്‍ട്ടി സംസ്ഥാന ഉന്നത അധികാരസമിതി അംഗം സിറിയക് കാവിൽ പതാക ഉയർത്തി. നിയോജകമണ്ഡലം പ്രസിഡന്റ് ബിജു കോയിക്കര, ജില്ലാ സെക്രട്ടറി കെ.ജെ. എബിമോൻ, ജോസ് കുന്നുമ്മൽപറമ്പിൽ, ജിമ്മിച്ചൻ ആറ്റുമ്മേൽ, ജോസഫ് നടക്കൻ, ജോസഫ് ജെ. ഉപാസന, തോമസ് പേരേമഠം, പി.എം. ജോയ്, റോയി കിണറ്റുകര, കിരൺ ചവറ, ജോഷി തുടങ്ങിയവർ പ്രസംഗിച്ചു.
ചേര്‍ത്തല: കേരള കോണ്‍ഗ്രസ്-എം ചേര്‍ത്തല നിയോജകമണ്ഡലം കമ്മിറ്റിയുടെയും വിവിധ മണ്ഡലം കമ്മിറ്റികളുടെയും ആഭിമുഖ്യത്തില്‍ കേരള കോണ്‍ഗ്രസ്-എം ജന്മദിനം ആഘോഷിച്ചു. ചേര്‍ത്തല വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ പതാക ഉന്നതാധികാരസമിതിയംഗം വി.ടി. ജോസഫ്, കോക്കമംഗലം സെന്റ് ആന്റണീസ് ചാപ്പലിനുസമീപം നിയോജക മണ്ഡലം പ്രസിഡന്റ് ജയിംസ് കണ്ണാട്ടും പൈനുംകൂടും ജംഗ്ഷനില്‍ സാബു കൊണ്ടോടിയും വയലാര്‍ മണ്ഡലത്തില്‍ ജേക്കബ് കുഴുപ്പള്ളിയും പതാക ഉയര്‍ത്തി.
സംസ്ഥാന കമ്മിറ്റിയംഗം സി.ഇ. അഗസ്റ്റിന്, സാബു പാലയ്ക്കല്‍, ജോണി കറുകയില്‍, അപ്പച്ചന് കാളിയാമഠം, മത്തായി കൊണ്ടോടി, കുട്ടപ്പന് കൊണ്ടോടി, കുഞ്ഞച്ചന് പാറേവെളി, ജോര്‍ജ് വലിയകരി, ലിജു മുളയ്ക്കല്‍, ജോസഫ് വട്ടക്കാട്ടുശേരി, മോന്‍സി, വര്‍ക്കി പുന്നക്കല്‍, തങ്കച്ചന് ആക്കയില്‍ എന്നിവര്‍ പ്രസംഗിച്ചു.
ചേര്‍ത്തല: കേരള കോൺഗ്രസ് തണ്ണീര്‍മുക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് ജന്മദിനം ആഘോഷിച്ചു. കോക്കമംഗലത്ത് നടന്ന ചടങ്ങില്‍ കേരള കോൺഗ്രസ് സംസ്ഥാന ഉന്നത അധികാരസമിതി അംഗം സിറിയക് കാവിൽ പതാക ഉയര്‍ത്തി. മണ്ഡലം പ്രസിഡന്റ് തോമസ് പേരേമഠം, ജോസഫ് ജെ. ഉപാസന, വി.ജെ. തോമസ്, ജോസഫ് ലൂക്ക, ടോമി കൊണ്ടോടി, കെ.എ. ആന്റണി, ജോജി എന്നിവർ പ്രസംഗിച്ചു.