അര്‍ത്തുങ്കല്‍ സെന്റ് ജോര്‍ജ് പള്ളിയിൽ തിരുനാൾ
1544842
Wednesday, April 23, 2025 11:57 PM IST
ചേര്‍ത്തല: അര്‍ത്തുങ്കല്‍ സെന്റ് ജോര്‍ജ് റോമന്‍ കത്തോലിക്കാ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസിന്റെ 159-ാമത് തിരുനാള്‍ ആരംഭിച്ചു. ഇന്നു വൈകുന്നേരം ആറിനു ജപമാല, നൊവേന, ദിവ്യബലി-ഫാ.ലോറന്‍സ് പൊള്ളയില്. വചനപ്രഘോഷണം-ഫാ. ജേക്കബ് തുണ്ടയില്‍. തുടര്‍ന്ന് ലദീഞ്ഞ്, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. 25നു രാവിലെ 6.30നു നൊവേന, ദിവ്യബലി, ആരാധന. വൈകുന്നേരം ആറിനു ജപമാല, നൊവേന, ദിവ്യബലി-ഫാ. യേശുദാസ് കാട്ടുങ്കല്‍തയ്യില്‍. വചനപ്രഘോഷണം-ഫാ. അനൂപ് ബ്ലാംപറമ്പില്.
തുടര്‍ന്ന് വാഴ്ച, ലദീഞ്ഞ, പ്രദക്ഷിണം, വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. 26നു വേസ്പരദിനം. രാവിലെ ആറിനു ദിവ്യബലി, വൈകുന്നേരം ആറിനു ജപമാല, നൊവേന, ദിവ്യബലി-ഫാ. ലൂക്ക് പുത്തംപറമ്പില്‍. വചനപ്രഘോഷണം-ഫാ. ജോബിന് മാത്യു വലിയവീട്ടില്‍. തുടര്‍ന്ന് വേസ്പര, പ്രദക്ഷിണം, വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. 27നു തിരുനാള്‍ദിനം. രാവിലെ ആറിനു ദിവ്യബലി. വൈകുന്നേരം 3.30നു തിരുനാള്‍ കുര്‍ബാന-ഫാ. ജോഷി ഏലശേരില്, വചനപ്രഘോഷണം-ഫാ. സെബാസ്റ്റ്യന്‍ വലിയവീട്ടില്‍. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, കൊടിയിറക്ക്.
വൈശ്യംഭാഗം പള്ളിയിൽ തിരുനാൾ
മങ്കൊമ്പ്: വൈശ്യംഭാഗം പാദുവാപുരം സെന്റ് ആന്റണീസ് പള്ളിയിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ 30 മുതൽ മേയ് നാലുവരെ നടക്കും. തിരുനാളിനൊരുക്കമായുള്ള മധ്യസ്ഥപ്രാർഥനയ്ക്കു തുടക്കമായി. ദിവസവും വൈകുന്നേരം 29 വരെ 4.15ന് ജപമാല, മധ്യസ്ഥപ്രാർഥന, വിശുദ്ധ കുർബാന, പ്രസംഗം. 30ന് രാവിലെ 6.45ന് സപ്ര, ദിവ്യകാരുണ്യ സ്വീകരണം. വൈകുന്നേരം 4.15ന് ജപമാല, 4.45ന് കൊടിയേറ്റ് വികാരി ഫാ. ആന്റണി തേവാരി, തുടർന്ന് വിശുദ്ധ കുർബാന, പ്രസംഗം-ഫാ. ജോസഫ് പുതുവീട്ടിൽ. മേയ് ഒന്നിന് വൈകുന്നേരം 4.15ന് ജപമാല, സുറിയാനി കുർബാന ഫാ. വർഗീസ് മറ്റത്തിൽ. 6.15ന് ദിവ്യകാരുണ്യപ്രദക്ഷിണം, ഫാ. ടിജോ പതാലിൽ.
പൂർവികസ്മരണാ ദിനമായി ആചരിക്കുന്ന രണ്ടിന് വൈകുന്നേരം 4.15ന് ജപമാല, വിശുദ്ധ കുർബാന, പ്രസംഗം, സെമിത്തേരി സന്ദർശനം, ഫാ. ജോഷി മുപ്പതിൽചിറ, മൂന്നിന് വൈകുന്നേരം 4.15ന് ജപമാല, വിശുദ്ധ കുർബാന, പ്രസംഗം, ഫാ. സിറിൽ കളരിക്കൽ, ലദീഞ്ഞ്, തിരുനാൾ പ്രദക്ഷിണം ഡീക്കൻ യേശുദാസ് പൂന്നിച്ചിറ, പ്രധാന തിരുനാൾ ദിനമായ നാലിന് രാവിലെ ആറിന് സപ്ര, വിശുദ്ധ കുർബാന, 10ന് തിരുനാൾ കുർബാന-ഫാ. ജോണിക്കുട്ടി തറക്കുന്നേൽ, തിരുനാൾ സന്ദേശം-ഡീക്കൻ മെൽബിൻ കഴുന്നുകണ്ടത്തിൽ, തിരുനാൾ പ്രദക്ഷിണം-ഫാ. ജോൺ മഠത്തിൽപറമ്പിൽ, ഇടവകദിനമാഘോഷിക്കുന്ന 11ന് വൈകുന്നേരം 3.15ന് വിശുദ്ധ കുർബാന, ഫാ. ജോർജ് പുതുമനമൂഴിയിൽ, തുടർന്ന് പൊതുസമ്മേളനം, കലാപരിപാടികൾ, സ്നേഹവിരുന്ന്.
തെക്കേക്കര പള്ളിയിൽ തിരുനാൾ
മങ്കൊമ്പ്: മാർപാപ്പയുടെ നിര്യാണത്തെത്തുടർന്ന് മാറ്റിവച്ച തെക്കേക്കര സെഹിയോൻ പള്ളിയിൽ ഇടവകമധ്യസ്ഥനായ യോഹന്നാൻ ശ്ലീഹായുടെ തിരുനാൾ മേയ് ഒന്നുമുതൽ നാലുവരെ നടക്കും. പ്രാരംഭദിനമായ ഒന്നിന് വൈകുന്നേരം നാലിന് റംശാ, ഫാ. ഫ്രാൻസിസ് വടക്കേറ്റം, മധ്യസ്ഥപ്രാർഥന ഫാ. ദമിയാനോസ് കോച്ചേരി, 4.45ന് കൊടിയേറ്റ്, ലദീഞ്ഞ് വികാരി ഫാ. ക്രിസ്റ്റി കൂട്ടുമ്മേൽ, തുടർന്ന് വിശുദ്ധ കുർബാന സീറോമലബാർ കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, സെമിത്തേരി സന്ദർശനം.
രണ്ടിന് രാവിലെ 6.10ന് സപ്ര, ഇലക്തോരൻമാരെ വാഴിക്കൽ, വിശുദ്ധ കുർബാന-ഫാ. മാത്യു ചൂരവടി, വൈകുന്നേരം 4.30ന് റംശാ-ഫാ. ജോജോ പുതുവേലിൽ, മധ്യസ്ഥപ്രാർഥന-ഫാ. ജേക്കബ് അത്തിക്കളം, സ്ഥാനക്കാരെ വാഴിക്കൽ, അഞ്ചിന് ലദീഞ്ഞ്, തുടർന്ന് വിശുദ്ധ കുർബാന-ഫാ. തോമസ് പുത്തൻപുരയ്ക്കൽ, വചനസന്ദേശം -ഫാ. സെബാസ്റ്റ്യൻ ചാമക്കാല, ഏഴിന് പ്രസുദേന്തി വാഴ്ച. മൂന്നിന് രാവിലെ 6.10ന് സപ്ര, വശുദ്ധ കുർബാന-ഫാ. മോഹൻ മുടന്താഞ്ഞിലിൽ, ഒൻപതിന് റാസ കുർബാന-റവ.ഡോ.ജോസ് തെക്കേപ്പുറത്ത്, വചനസന്ദേശം-ഫാ. ബിനോയ് ആലപ്പാട്, വൈകുന്നേരം നാലിന് ജപമാല, മധ്യസ്ഥ പ്രാർഥന-റവ.ഡോ.ജോസഫ് നാൽപതിൽചിറ, 4.30ന് തിരുസ്വരൂപ പ്രതിഷ്ഠ, റംശാ-റവ.ഡോ. ജോർജ് പുതുമനമൂഴിയിൽ. വചനസന്ദേശം-റവ. ഡോ. ജോസഫ് കടുപ്പിൽ, ആറിന് പരിശുദ്ധ കുർബാനയുടെ ആശീർവാദം-ഫാ. ചാക്കോ ആക്കാത്തറ, പ്രദക്ഷിണം-ഫാ. വിവേക് കളരിത്തറ, രാത്രി എട്ടിന് കപ്ലോൻ വികാരി വാഴ്ച.
പ്രധാന തിരുനാൾ ദിനമായ നാലിന് രാവിലെ 6.10ന് സപ്ര, വിശുദ്ധ കുർബാന, സന്ദേശം ഫാ. ആന്റണി കൂട്ടുമ്മേൽ, ഒൻപതിന് ഖുത്താ പ്രാർഥന, തിരുനാൾ കുർബാന-ഫാ. ആൻസിലോ ഇലഞ്ഞിപ്പറമ്പിൽ, വചനസന്ദേശം-ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ. ആന്റണി ഏത്തയ്്ക്കാട്, 11.30ന് ദിവ്യകാരുണ്യ പ്രദക്ഷിണം-ഫാ. ടോം പുത്തൻകളം, 12ന് തിരുനാൾ പ്രദക്ഷിണം-ഫാ. സിറിൾ കൈതക്കളം. തുടർന്ന് കൊടിയിറക്ക്, ലേലം. അഞ്ചിന് രാവിലെ 6.10ന് സപ്ര, വിശുദ്ധ കുർബാന, സാന്താമേശ, എട്ടിന് സമർപ്പിത സംഗമം.
നെടുമ്പ്രക്കാട് പള്ളിയില്‍ തിരുനാള്‍
ചേര്‍ത്തല: നെടുമ്പ്രക്കാട് സെന്റ് തോമസ് പള്ളിയില്‍ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളിന് 25നു കൊടിയേറും. ഇന്നു വൈകുന്നേരം 5.30നു ദിവ്യബലി, നൊവേന, ലദീഞ്ഞ്. നാളെ വൈകുന്നേരം 5.30നു ദിവ്യബലി. 6.30നു കൊടികയറ്റ്, നൊവേന, ലദീഞ്ഞ്. വികാരി ഫാ. ജോയ് പ്ലാക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഏഴുമുതല്‍ എട്ടുവരെ പൊതുആരാധന-ഫാ. സെന്‍ കല്ലുങ്കല്‍. 26നു വേസ്പരദിനം. രാവിലെ ഏഴിനു പാട്ടുകുര്‍ബാന.
വൈകുന്നേരം അഞ്ചിനു രൂപം വെഞ്ചരിപ്പ്, പ്രസുദേന്തിവാഴ്ച. 5.30നു വേസ്പര-ഫാ. അമല്‍ പെരിയപ്പാടന്‍. സന്ദേശം-ഫാ. സുരേഷ് മല്പ്പാന്. തുടര്‍ന്ന് പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. 27നു തിരുനാള്‍ദിനം. രാവിലെ 6.30നു ദിവ്യബലി. വൈകുന്നേരം 4.30നു തിരുനാള്‍ പാട്ടുകുര്‍ബാന-ഫാ. ബോണി കട്ടയ്ക്കകത്തൂട്ട്. സന്ദേശം-ഫാ. മാര്ട്ടിന് എടയന്ത്രത്ത്. 28നു മരിച്ചവരുടെ ഓര്‍മദിനം. രാവിലെ 6.30നു ദിവ്യബലി, മരിച്ചവര്‍ക്കുവേണ്ടിയുള്ള തിരുകര്‍മങ്ങള്‍, സിമിത്തേരി സന്ദര്‍ശനം.
കേളമംഗലം സെന്റ് മേരീസ്
പള്ളിയില്‍ തിരുനാൾ
എടത്വ: കേളമംഗലം സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ വ്യാകുലമാതാവിന്റെ തിരുനാളിന് നാളെ കൊടിയേറും. വൈകിട്ട് 4.30ന് ജപമാലയ്ക്കു ശേഷം കൊടിയേറ്റിന് വികാരി ഫാ. മാത്യു പവ്വൗന്ചിറ മുഖ്യകാര്‍മികത്വം വഹിച്ചു. 26ന് വൈകിട്ട് 5ന് ദിവ്യബലിക്ക് ഫാ. ജോസ് തെക്കേപ്പുറവും കുരിശടിയിലേക്കുള്ള പ്രദക്ഷിണത്തിന് പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ പള്ളി വികാരി ഫാ. ജോസഫ് ചൂളപ്പറമ്പിലും കാര്‍മികത്വം വഹിക്കും.
പ്രധാന തിരുനാള്‍ ദിനമായ 27ന് രാവിലെ 9ന് സപ്ര, 9.30ന് തിരുനാള്‍ കുര്‍ബാന-ഫാ. അജിത് കിഴക്കേപ്പറമ്പില്‍, 12ന് പള്ളിക്കുചുറ്റും പ്രദക്ഷിണത്തിന് ഫാ. ജോസഫ് ചൂളപ്പറമ്പില്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് സ്നേഹവിരുന്ന്, കൊടിയിറക്ക്.