ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്
1544279
Monday, April 21, 2025 11:59 PM IST
ലോകചരിത്രത്തിനുതന്നെ അദ്ഭുതമായ സഭാ നേതാവായിട്ടാണ് പോപ്പ് ഫ്രാന്‍സിസ് അറിയപ്പെടുന്നതെന്ന് ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്. നൈതികവും വ്യത്യസ്തവുമായ അദ്ദേഹത്തിന്റെ നിലപാടുകള്‍ എന്നും ലോകം ആകാംക്ഷയോടെയാണ് നോക്കിയിട്ടുള്ളത്. ജസ്യൂട്ട്, ഈശോസഭയില്‍നിന്നുള്ള ആദ്യത്തെ പോപ്പ് എന്നതിലുപരി അദ്ദേഹത്തിന്റെ മനുഷ്യത്വപരമായ പല ആശയങ്ങളും സഭയില്‍ പുതിയ യുഗപ്പിറവിയുടെ പുത്തനുണര്‍വ് പകരുന്നതിന് ഏറെ സഹായിച്ചിട്ടുണ്ടെന്നും ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് പറഞ്ഞു.