ശാന്തിഭവനിൽ തമിഴ്നാട് സ്വദേശിയായ അന്തേവാസിയെ തേടി ബന്ധുക്കൾ എത്തി
1544839
Wednesday, April 23, 2025 11:57 PM IST
അമ്പലപ്പുഴ: പുന്നപ്ര ശാന്തിഭവനിൽ രണ്ടുവർഷമായി കഴിയുന്ന തമിഴ്നാട് സ്വദേശിയായ അന്തേവാസിയെ തേടി ബന്ധുക്കൾ എത്തി. തിരുനൽവേലി ബോഗനല്ലൂർ ബലാരുണച്ചപുരം നോർത്ത് കോളനിയിലെ കാളിരാജ് മാടസ്വാമി(42)യെ തേടിയാണ് ബന്ധുക്കൾ എത്തിയത്.
കാളിരാജയുടെ ഭാര്യ സുമതി, മകൾ മഹാലക്ഷ്മി, സഹോദരി സീത, സഹോദരി ഭർത്താവ് സുരേഷ് എന്നിവരാണ് ശാന്തി ഭവനിലെത്തിയത്. മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ ഇവരെ സ്വീകരിച്ച് നിയമ നടപടി പൂർത്തിയാക്കി ബന്ധുക്കൾക്കൊപ്പം കാളി രാജിനെ യാത്രയാക്കി. തെരുവിൽനിന്നു മനോനില തെറ്റിയ നിലയിൽ രണ്ടു വർഷം മുൻപ് പൊതുപ്രവർത്തകരാണ് കാളിരാജിനെ ശാന്തി ഭവനിൽ എത്തിച്ചത്.