ചെങ്ങന്നൂരാദി ചെങ്ങന്നൂരിന്റെ നഷ്ടസ്മൃതി: പി.എസ്. ശ്രീധരൻപിള്ള
1543996
Sunday, April 20, 2025 11:30 PM IST
മാന്നാർ: ചെങ്ങന്നൂരിന്റെ നഷ്ടസ്മൃതിയാണ് ചെങ്ങന്നൂരാദിയെന്നും അതിന്റെ പ്രാമുഖ്യം വേണ്ടത്ര രീതിയിൽ പുറംലോകത്തെത്തിക്കാൻ നമുക്ക് കഴിഞ്ഞില്ലായെന്ന വേദന അനുഭവിക്കുകയാണെന്നും ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു.
മാന്നാർ ബ്രഹ്മോദയം കളരിയുടെ നേതൃത്വത്തിൽ മാന്നാർ മുട്ടേൽ അങ്കത്തട്ടിൽ നടക്കുന്ന ചെങ്ങന്നൂരാദി അങ്കത്തിന്റെ ഭാഗമായി നടന്ന ചെങ്ങന്നൂരാദി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. പ്രോഗ്രാം കമ്മിറ്റി കൺവീനർ എം.ഡി. സന്തോഷ് കുമാർ അധ്യക്ഷനായി. പ്രോഗ്രാം കോ-ഓർഡിനേറ്റർ പി.വി. ഹരികുമാർ, ഗുരു ചെങ്ങന്നൂർ സാംസ്കാരിക നിലയം വൈസ് ചെയർമാൻ ജി. കൃഷ്ണകുമാർ, രാധാമണി ശശീന്ദ്രൻ, അശ്വനി സുരേഷ്, പ്രോഗ്രാം ചെയർമാനും ബ്രഹ്മോദയം കളരി ഗുരുക്കളുമായ കെ.ആർ. രദീപ്, മനോജ് പരുമല തുടങ്ങിയവർ പ്രസംഗിച്ചു.