എക്സൈസ് ഉദ്യോഗസ്ഥനെയും യുവാവിനെയും ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ
1544281
Monday, April 21, 2025 11:59 PM IST
ഹരിപ്പാട്: എക്സൈസ് ഉദ്യോഗസ്ഥനെയും യുവാവിനെയും ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. മനു, അരുൺ ദാസ്, വിഷ്ണു, അമൽ, ചന്തു എന്നിവരെയാണ് കനകക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
മുതുകുളം അമ്പലമുക്കിനു സമീപം 19ന് വൈകുന്നേരം ആറു മണിയോടെ വൈശാഖി(30)നെയാണ് മുൻ വൈരാഗ്യത്തെത്തുടർന്ന് പ്രതികൾ ആക്രമിച്ചത്.ഈ കേസിലെ പ്രതികളായ മനു, അരുൺ ദാസ് എന്നിവർ ചേർന്നാണ് ജോലി കഴിഞ്ഞു മടങ്ങിയ എക്സൈസ് ഉദ്യോഗസ്ഥനെ ആളുമാറി ആക്രമിച്ചത്.
രണ്ടു കേസിലും പ്രതിയായ അയ്യപ്പൻ ഒളിവിലാണ്. പിടിയിലായ പ്രതികളിൽ മനു എട്ടു കേസുകളിലും അരുൺദേവ് ആറ് കേസിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കനകക്കുന്ന് എസ്എച്ച്ഒ അമലിന്റെ നിർദേശപ്രകാരം എസ്ഐമാരായ ധർമരത്നം, സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ സിപിഒമാരായ സനൽകുമാർ, സുനീർ, പി. അനിൽകുമാർ, കെ.ജി. അനിൽകുമാർ, രാഹുൽ. ആർ. കുറുപ്പ്, ഷിജാർ, ബിലാൽ എന്നിവർ അടങ്ങിയ സംഘമാണ് ഒളിവിലായിരുന്ന പ്രതികളെ കണ്ടെത്തിയത്.