ആ​ല​പ്പു​ഴ: രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് തെര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​എ​മ്മി​നെ തോ​ല്‍​പ്പി​ച്ച് സി​പി​ഐ. സി​പി​എം, സി​പി​ഐ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ത​മ്മി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ലാ​ണ് സി​പി​ഐ​യി​ലെ ര​മ്യാമോ​ള്‍ സ​ജീ​വ് വൈ​സ് പ്ര​സി​ഡന്‍റായി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

സി​പി​എ​മ്മി​ലെ മോ​ള്‍​ജി രാ​ജേ​ഷി​നെ​യാ​ണ് ര​മ്യ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 13 അം​ഗ ഭ​ര​ണ​സ​മി​തി​യി​ല്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ വോ​ട്ട് അ​സാ​ധു​വാ​യി. ര​മ്യ സ​ജീ​വി​ന് ഏ​ഴു വോ​ട്ടും മോ​ള്‍​ജി​ക്ക് അ​ഞ്ചു വോ​ട്ടു​മാ​ണ് ല​ഭി​ച്ച​ത്. യു​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ സി​പി​ഐ​ക്ക് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്തു.


യു​ഡി​എ​ഫി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഷീ​ന രാ​ജ​പ്പ​ന്‍ രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. യു​ഡി​എ​ഫി​ലെ ധാ​ര​ണ പ്ര​കാ​രം അ​വ​സാ​ന​ത്തെ ആ​റു​മാ​സം കോ​ണ്‍​ഗ്ര​സ് അം​ഗ​ത്തി​ന് പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ദം ന​ല്‍​കാ​നാ​യി​രു​ന്നു രാ​ജി. സി​പി​ഐ സ്ഥാ​നാ​ര്‍​ഥി രം​ഗ​ത്ത് എ​ത്തി​യ​തോ​ടെ യു​ഡി​എ​ഫ് മ​ത്സ​ര​ത്തി​ല്‍നി​ന്നു പി​ന്മാ​റു​ക​യാ​യി​രു​ന്നു.