കുട്ടികളെ വാത്സല്യത്തോടെ സ്നേഹിച്ച ഇടയനായിരുന്നു ഫ്രാൻസിസ് മാർപാപ്പ: ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്
1544834
Wednesday, April 23, 2025 11:57 PM IST
കായംകുളം: കുട്ടികളെ വാത്സല്യത്തോടെ സ്നേഹിച്ച ഇടയനായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് മാവേലിക്കര ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് പറഞ്ഞു. പത്തനാപുരം ഗാന്ധിഭവനും ചേതന എഫ് എം റേഡിയോയും ചേർന്ന് അവധിക്കാല പഠന ക്യാമ്പ് കളിമണ്ണിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വത്തിക്കാനിൽ മാർപാപ്പയോടൊപ്പം പങ്കുചേർന്ന നിമിഷങ്ങൾ കുട്ടികളുമായി ബിഷപ് പങ്കുവച്ചു.
വിദ്യാഭ്യാസത്തോടൊപ്പം കുട്ടികൾ തങ്ങളുടെ മാതാപിതാക്കളെ ചേർത്തു പിടിക്കണമെന്നും ബിഷപ് പറഞ്ഞു. ചേതനയിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ഫാ. ഫ്രാൻസിസ് പ്ലാവറകുന്നിൽ അധ്യക്ഷത വഹിച്ചു. ബാല പുരസ്കാര ജേതാക്കളായ ആദിത്യ സുരേഷ്, മുഹമ്മദ് യാസീൻ എന്നിവർ മുഖ്യാതിഥികളായി. വൈ. ഷാനവാസ് ക്ലാസ് നയിച്ചു. ഗാന്ധിഭവൻ ഓർഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് ഷമീർ, ചേതന അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഫിലിപ്പ് ജമ്മത്തുകളത്തിൽ, പ്രഭാഷ് പാലാഴി, നാസർ പുല്ലുകുളങ്ങര എന്നിവർ പ്രസംഗിച്ചു.