പാണ്ടി, കാവാലം ലിസ്യു, കൊടുപ്പുന്ന, പള്ളാത്തുരുത്തി പള്ളികളിൽ തിരുനാൾ
1544533
Tuesday, April 22, 2025 11:46 PM IST
എടത്വ: പാണ്ടി ഫാത്തിമ മാതാ പള്ളിയില്‍ പരിശുദ്ധ ഫാത്തിമ മാതാവിന്റെ തിരുനാളിനു കൊടിയേറി. വികാരി ഫാ. മാത്യു കൊറ്റത്തില്‍ കൊടിയേറ്റി. ഫാ. ജോസ് പുത്തന്‍ചിറ സഹകാര്‍മികനായിരുന്നു. തുടര്‍ന്ന് നടന്ന ദിവ്യകാരുണ്യ ആരാധനയ്ക്ക് ഫാ. ഷാജി തുമ്പേച്ചിറയില്‍ കാര്‍മികത്വം വഹിച്ചു.
പ്രസുദേന്തി വര്‍ഗീസ് കൊച്ചുപറമ്പില്‍, കൈക്കാരന്മാരായ ടോജി കുര്യന് തോട്ടുവേലില്‍, ബേബി ചാക്കോ കൊപ്പാറ എന്നിവര്‍ നേതൃത്വം നല്കി. ഇന്നുമുതല്‍ 26 വരെ എല്ലാ ദിവസവും വൈകുന്നേരം 4.30ന് ജപമാല, മധ്യസ്ഥ പ്രാര്‍ഥന, വിശുദ്ധ കുര്‍ബാന. 27ന് തിരുനാള്‍ ദിനത്തില്‍ രാവിലെ 9.30ന് തിരുനാള്‍ റാസയും തുടര്‍ന്ന് പ്രദക്ഷിണവും നടക്കും.
മങ്കൊമ്പ്: കാവാലം ലിസ്യു പള്ളിയിൽ ഇടവകമധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ നാളെ മുതൽ 27 വരെ നടക്കും. പ്രാരംഭദിനമായ നാളെ വൈകുന്നേരം 4.45ന് കൊടിയേറ്റ്, ലദീഞ്ഞ്-വികാരി ഫാ. തോമസ് പടിഞ്ഞാറേവീട്ടിൽ. വിശുദ്ധ കുർബാന, മധ്യസ്ഥപ്രാർഥന-ഫാ. അജിത് വെളിയത്ത്. 25ന് രാവിലെ 10ന് രോഗികൾക്കു കുമ്പസാരം, വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, മധ്യസ്ഥപ്രാർഥന-ഫാ. ജോസുകുട്ടി ചരുവിൽപ്പറമ്പിൽ, വിശുദ്ധ കുർബാനയുടെ പ്രദക്ഷിണം-ഫാ. ചെറിയാൻ സ്കറിയ വലിയവീട്, 26ന് രാവിലെ 6.45ന് വിശുദ്ധ കുർബാന, കുട്ടികളുടെ വിശുദ്ധ കുർബാന സ്വീകരണം.
ഫാ. ജോമോൻ പുത്തൻപറമ്പ്, വൈകുന്നേരം 5.30ന് റംശാ-ഫാ. ബാബു തറപ്പേൽ. തുടർന്ന് പ്രദക്ഷിണം. 27ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, 9.30ന് റാസ-ഫാ. ജോബിൻ ആനക്കല്ലുങ്കൽ, സന്ദേശം-ഫാ. റോബി തലച്ചെല്ലൂർ, പ്രദക്ഷിണം ഫാ. മിന്റോ മൂന്നുപറയിൽ. മരിച്ചവരുടെ ഓർമദിനമായി ആചരിക്കുന്ന 28ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം, കൊടിയിറക്ക്.
മങ്കൊമ്പ്: കൊടുപ്പുന്ന സെന്റ് ജോസഫ് പള്ളിയിൽ ഇടവകമധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ 27 മുതൽ മേയ് ഒന്നു വരെ നടക്കും. തിരുനാളിനൊരുക്കമായുള്ള മധ്യസ്ഥ പ്രാർഥനയ്ക്കു തുടക്കമായി. 26 വരെ ദിവസവും വൈകുന്നേരം 4.45ന് വിശുദ്ധ യൗസേപ്പിതാവിന്റെ ജപമാല, മധ്യസ്ഥപ്രാർഥന, വിശുദ്ധ കുർബാന, വചനസന്ദേശം. 27ന് രാവിലെ പത്തിന് കൊടിയേറ്റ് വികാരി ഫാ. ജോർജ് തൈച്ചേരിൽ.
തുടർന്ന് ഇടവകയിലെ വൈദികരുടെ നേതൃത്വത്തിൽ സമൂഹബലി, വചനസന്ദേശം-ഫാ. ഷൈജു കളത്തിപ്പറമ്പിൽ, ഫാ. ബിബിൻ സ്രാമ്പിക്കൽ, ഫാ. ചാക്കോച്ചൻ വടക്കേത്തലയ്ക്കൽ. തുടർന്ന് സ്നേഹവിരുന്ന്. 28ന് വൈകുന്നേരം 4.45ന് വിശുദ്ധ കുർബാന-ഫാ.റോയ് തൂമ്പുങ്കൽ, പൂർവിക സ്മരണ, സെമിത്തേരി സന്ദർശനം. രാത്രി ഏഴിന് നാടകം. 29ന് രാവിലെ 6.30ന് കുട്ടികളുടെ വിശുദ്ധ കുർബാന സ്വീകരണം. സപ്ര, വിശുദ്ധ കുർബാന, വചനസന്ദേശം- ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ. സ്കറിയ കന്യാക്കോണിൽ. 5.45ന് റംശാ, സായാഹ്നപ്രാർഥന- ഫാ. ജോസഫ് പുരയ്ക്കൽ, ദിവ്യകാരുണ്യ പ്രദക്ഷിണം-ഫാ. ജോസഫ് പുതുവീട്ടിക്കളം, 30ന് വൈകുന്നേരം 4.45ന് വിശുദ്ധ കുർബാന, ഫാ. ജോർജ് ചൂരക്കാട്ട്, വചനസന്ദേശം ഫാ. ജോൺസൺ ചാലയ്ക്കൽ, തിരുനാൾ പ്രദക്ഷിണം-ഫാ. ജയിംസ് കുടിലിൽ. പ്രധാന തിരുനാൾ ദിനമായ മേയ് ഒന്നിന് രാവിലെ 9.30ന് റാസ കുർബാനയ്ക്ക് ഫാ. സെബാസ്റ്റ്യൻ ശൗര്യമാക്കൽ മുഖ്യകാർമികത്വം വഹിക്കും. തിരുനാൾ സന്ദേശം-ഫാ. ജിസൺ പോൾ വേങ്ങാശേരി. തുടർന്ന് പ്രദക്ഷിണം-ഫാ. ജോൺ മഠത്തിപ്പറമ്പിൽ.
പള്ളാത്തുരുത്തി: സെന്റ് തോമസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളിനു തുടക്കമായി. 27ന് സമാപിക്കും. ഇന്നു വൈകുന്നേരം അഞ്ചിന് മധ്യസ്ഥ പ്രാർഥന, ലദീഞ്ഞ്, കൊടിയേറ്റ്- വികാരി ഫാ. സോണി പള്ളിച്ചിറയിൽ. വിശുദ്ധ കുർബാന-ഫാ. ആൻസിലോ ഇലഞ്ഞിപ്പറമ്പിൽ. വയോജനദിനമായി ആചരിക്കുന്ന 24ന് 3.30ന് ഫാ. തോമസ് പ്ലാപ്പറമ്പിലിന്റെ നേതൃത്വത്തിൽ ക്ലാസും ആരാധനയും. തുടർന്ന് അഞ്ചിന് വിശുദ്ധ കുർബാന-ഫാ. ജോർജ് വെള്ളാനിക്കൽ. പൂർവിക സ്മരണദിനമായി ആചരിക്കുന്ന 25ന് വൈകുന്നേരം അഞ്ചിന് ഫാ. റോബി തലച്ചല്ലൂർ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.
തുടർന്ന് സെമിത്തേരി സന്ദർശനവും ഒപ്പീസും. 26 വൈകുന്നേരം അഞ്ചിന് സുറിയാനികുർബാന- ഫാ. മൈക്കിൾ കിങ്ങണംചിറ. പ്രസുദേന്തി വാഴ്ചയെത്തുടർന്ന് ചാവറ കുരിശടിയിലേക്ക് ഫാ. നവീൻ മാമ്മൂട്ടിലിന്റെ കാർമികത്വത്തിൽ പ്രദക്ഷിണം. പ്രധാന തിരുനാൾ ദിനമായ 27ന് രാവിലെ 9.30ന് അതിരൂപത വികാരി ജനറാൾ ഫാ. സ്കറിയ കന്യാക്കോണിൽ മുഖ്യകാർമികത്വം വഹിക്കുന്ന തിരുനാൾ റാസ. ഫാ. സാവിയോ മാനാട്ട് സഹകാർമികനാകും. പ്രദക്ഷി ണം-ഫാ. നൈജിൽ തൊണ്ടിക്കാക്കുഴിയിൽ. തുടർന്നു കൊടിയിറക്ക്, നേർച്ച വസ്തുക്കളുടെ ലേലം എന്നിവ നടക്കും. വികാരി ഫാ. സോണി പള്ളിച്ചിറയിൽ, കൺവീനർമാരായ ബിനു കളത്തിത്തറ, ജോളി നിരയത്ത്, കൈക്കാരന്മാരായ ജോ ജോസഫ് പുത്തൻവീട്, ബിജോയ് കയ്യാറ്റിൽച്ചിറ, റോജി തലച്ചെല്ലൂർ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.