ലഹരിക്കെതിരേ പ്രതിരോധം; വിപുലമായ കാമ്പയിനുമായി കഞ്ഞിക്കുഴി പഞ്ചായത്ത്
1543989
Sunday, April 20, 2025 11:30 PM IST
ആലപ്പുഴ: രാസലഹരിക്കെതിരേ ജനകീയ പങ്കാളിത്തം ഉറപ്പാക്കി വിപുലമായ കാമ്പയിന് പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങി കഞ്ഞിക്കുഴി പഞ്ചായത്ത്. ഇതിന്റെ ഭാഗമായി മേയ് 11ന് കലാ ജാഥകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കുടുംബങ്ങളില്‍നിന്ന് ആരംഭിക്കണമെന്ന കാഴ്ചപ്പാടില്‍ അന്നു രാവിലെ എട്ടിന് പഞ്ചായത്തിലെ 9,000 വീട്ടുമുറ്റങ്ങളില്‍ കുടുംബാംഗങ്ങള്‍ കൂട്ടമായി പ്രതിരോധ ചങ്ങല തീര്‍ത്ത് പ്രതിജ്ഞയെടുക്കും. പ്രായം കുറഞ്ഞ അംഗം പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാര്‍ത്തികേയന്റെ അധ്യക്ഷതയില്‍ ആലോചനാ യോഗം ചേര്‍ന്നു. വൈസ് പ്രസിഡന്റ് എം. സന്തോഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനില്‍കുമാര്‍, സ്ഥിരംസമിതി അധ്യക്ഷരായ സുധ സുരേഷ്, എസ് ജ്യോതിമോള്‍, കെ. കമലമ്മ, പഞ്ചായത്ത് സെക്രട്ടറി ടി.എഫ.് സെബാസ്റ്റ്യന്‍, അസി. സെക്രട്ടറി പി. രാജീവ്, സി. ദാമോദരന്‍, എം.ഡി. സുധാകരന്, അനിലാ ശശിധരന്, ജോബി, കെ. എസ്. സുരേഷ്, മിനി പവിത്രന്, ബി. ഇന്ദിര, ടി.പി. കനകന്, എസ്. ജോഷിമോന് തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്തുതല പ്രതിരോധ സമിതിക്ക് രൂപം നല്കി. 24ന് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മോചന ജ്വാല വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.