വിൽപ്പനയ്ക്ക് സൂക്ഷിച്ച വിദേശമദ്യം പിടികൂടി
1543718
Sunday, April 20, 2025 12:29 AM IST
ചാരുംമൂട്: താമരക്കുളത്ത് വീട്ടിൽ അനധികൃതമായി സൂക്ഷിച്ച ഏഴു ലിറ്റർ വിദേശമദ്യം എക് സൈസ് പിടികൂടി. നൂറനാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ.പി. ഷിഹാബിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലണ് പിടികൂടിയത്.
താമരക്കുളം മേക്കും മുറി തുണ്ടുവിളയിൽ വസന്തകുമാർ എന്നയാളുടെ വീട്ടിൽനിന്നാണ് വിദേശമദ്യം പിടികൂടിയത്. മദ്യം കൈവശം വച്ച കുറ്റത്തിന് നൂറനാട് എക്സൈസ് ഇയാൾക്കെതിരേ കേസെടുത്തു. ഉത്സവങ്ങൾ പ്രമാണിച്ച് വിൽപ്പനയ്ക്കായി വൻതോതിൽ മദ്യം വീട്ടിൽ സൂക്ഷിച്ച് ആവശ്യക്കാർക്ക് ബൈക്കിൽ എത്തിച്ചു കൊടുക്കുകയായിരുന്നു ഇയാളുടെരീതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.