എടത്വ ടൗണും പരിസരവും മാലിന്യമുക്തമാക്കി
1544831
Wednesday, April 23, 2025 11:57 PM IST
എടത്വ: സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി തിരുനാളിനു മുന്നോടിയായി ഇടവകയിലെ ജനങ്ങള്‍ ഒത്തുകൂടി എടത്വ ടൗണും പരിസരവും സ്കൂള്‍, കോളജ് വളപ്പുകളും മാലിന്യമുക്തമാക്കി. കൂട്ടായ്മ ലീഡേഴ്സിന്റെ നേതൃത്വത്തില്‍ ഇടവകയിലെ ആയിരത്തോളം വരുന്ന പ്രവര്‍ത്തകരാണ് പള്ളി മുതല്‍ കോളജ് ജംഗ്ഷന് വരെയുള്ള റോഡിനിരുവശത്തേയും മാലിന്യങ്ങളും പുല്‍ക്കാടുകള്‍ വെട്ടിയും നീക്കം ചെയ്തത്.
സെന്റ് അലോഷ്യസ്, സെന്റ് മേരീസ്, ജോര്‍ജിയന്‍ സ്കൂള്‍ വളപ്പുകളും, കോളജ്, എടത്വ ടൗണ്‍, ബോട്ട് ജെട്ടി റോഡ്, ഐടിസി റോഡ്, മഠം എന്നീ പ്രദേശങ്ങളിലെ മാലിന്യങ്ങളാണ് നീക്കം ചെയ്തത്.
തിരുനാള്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ഏലിയാസ് കരിക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. കൈക്കരാന്മാരായ പി.എസ്. ടോമിച്ചന് പറപ്പള്ളി, കെ.എം. ജയിംസ് കളത്തൂര്‍, വിന്‍സെന്റ് തോമസ് പഴയാറ്റില്‍, തോമസ് ജോര്‍ജ് ആലപ്പാട്ട് പറത്തറ, റോബിന് റ്റി. കളങ്ങര, ജയിന് മാത്യു കറുകയില്‍, ആന്‍സി മുണ്ടകത്തില്‍, ദിലീപ്മോന്‍ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കി.