ലഹരിക്കെതിരേ ജനകീയ കവചം തീര്‍ത്ത് ആലപ്പുഴ
1544543
Tuesday, April 22, 2025 11:47 PM IST
ആലപ്പുഴ: ലഹരിക്കെതിരേ ജനകീയ കവചം തീര്‍ത്ത് ആലപ്പുഴ. പി.പി. ചിത്തരഞ്ജന് എംഎല്‍എ നേതൃത്വം നല്കുന്ന ജനകീയ കാമ്പയിന്റെ ഭാഗമായി ആലപ്പുഴയില്‍ നടന്ന ലഹരിക്കെതിരേ ജനകീയ കവചം പ്രതിരോധശൃംഖല എഡിജിപി പി. വിജയന് ഉദ്ഘാടനം ചെയ്തു.
ആലപ്പുഴയില്‍ മുപ്പാലം മുതല്‍ ചേന്നവേലി വരെ പ്രതിരോധ ശൃംഖല തീര്‍ത്തുകൊണ്ടാണ് ജനകീയ കവചം കാമ്പയിനു തുടക്കം കുറിച്ചത്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി പൊതു പ്രവര്‍ത്തകരെയും ജനപ്രതിനിധികളെയും സാമൂഹിക സാമുദായിക സംഘടനകളെയും അടക്കം ആലപ്പുഴയിലെ നാനതുറയില്നിന്നുള്ള ജനങ്ങള്‍ പങ്കാളികളായിപ്പോള് ആലപ്പുഴ കണ്ടത് വമ്പിച്ച ജനപങ്കാളിത്തം.
ആലപ്പുഴയിലെ വിവിധ കേന്ദ്രങ്ങളില്‍ ലഹരി സംഗമങ്ങള്‍ നടന്നു. ചെത്തി ജംഗ്ഷനില്‍ നടന്ന ലഹരി വിരുദ്ധ സംഗമം അരൂര്‍ എംഎല്‍എ ദെലീമ ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് ആലപ്പുഴയില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജനകീയകവചം കാമ്പയിന് കണ്‍വീനര്‍ കെ.ജി. ജഗദീശന്, ആലപ്പുഴ രൂപത വികാരി ജനറാൾ റവ. ഡോ. ജോയ് പുത്തന്‍വീട്, ആലപ്പുഴ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.കെ. ജയമ്മ, ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്, എസ്പി എം.പി. മോഹനചന്ദ്രന്, ആലപ്പുഴ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എസ്. വിനോദ് കുമാര്‍, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി.ജെ. ജോസഫ്, എസ്എന്‍ഡിപി താലൂക്ക് യൂണിയന് സെക്രട്ടറി കെ.എന്‍. പ്രേമാനന്ദന് തുടങ്ങിയവര്‍ പങ്കെടുത്തു.