എ.എം. ആരിഫ്, കെ.ജി. രാജേശ്വരി ജില്ലാ സെക്രട്ടേറിയറ്റില്‍; ജി. രാജമ്മയെ ഒഴിവാക്കി
1544540
Tuesday, April 22, 2025 11:47 PM IST
ആലപ്പുഴ: എ.എം. ആരിഫിനെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, കെ.ആര്. ഭഗീരഥന്, വി.ജി. മോഹനന് എന്നിവരെയും പുതുതായി സെക്രട്ടേറിയറ്റിലെടുത്തു. ജനാധിപത്യ മഹിളാ അസോസിയേഷന് നേതാവ് ജി.രാജമ്മയെ സെക്രട്ടേറിയറ്റില്‍നിന്ന് ഒഴിവാക്കി.
സംസ്ഥാന കമ്മിറ്റി അംഗം കെ. പ്രസാദ്, സംസ്ഥാന കണ്ട്രോള് കമ്മീഷന് ചെയര്മാന് കെ.എച്ച്. ബാബുജാന് എന്നിവരും പ്രായപരിധി നിബന്ധനയെത്തുടര്‍ന്ന് ജി. വേണുഗോപാലും നേരത്തെ ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവായിരുന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഡോ. തോമസ് ഐസക്, സി.എസ്. സുജാത, പുത്തലത്ത് ദിനേശന്, മന്ത്രി സജി ചെറിയാന് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ജില്ലാ കമ്മിറ്റി യോഗം.