എംഎൽഎ കപ്പ് ബാസ്കറ്റ്ബോൾ ടൂർണമെന്റ് തുടങ്ങി
1544840
Wednesday, April 23, 2025 11:57 PM IST
ആലപ്പുഴ: ആലപ്പുഴ ആരവത്തിന്റെ ഭാഗമായുള്ള എംഎൽഎ കപ്പ് ബാസ്കറ്റ്ബോൾ ടൂർണമെന്റ് തത്തംപള്ളി സെന്റ് മൈക്കിൾസ് ഹൈസ്കൂൾ കോർട്ടിൽ ജില്ലാ കളക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിൽ സ്ഥിരം സമിതി അധ്യക്ഷൻ എം.ആര്. പ്രേം അധ്യക്ഷത വഹിച്ചു.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ. ജോസഫ് വിദ്യാർഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആലപ്പുഴ ആരവം ജനറല്‍ കണ്‍വീനര്‍ സി.കെ. ഷിബു, സ്കൂൾ മാനേജർ ഡോ. ജോസഫ് പുതുപ്പറമ്പിൽ, ഹെഡ്മിസ്ട്രസ് മെർലിൻ ഫിലിപ്പ്, കൗൺസിലർ ആർ. വിനിത, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കുര്യൻ ജയിംസ്, കെബിഎ അസോസിയേറ്റ് സെക്രട്ടറി റോണി മാത്യു, എഡിബിഎ ട്രഷറർ ജോൺ ജോർജ്, തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ (ടിആർഎ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളിൽ തുടങ്ങിയവർ പങ്കെടുത്തു.