റോട്ടറി ക്ലബ് ലോക ഭൗമദിനം ആചരിച്ചു
1544536
Tuesday, April 22, 2025 11:46 PM IST
മുഹമ്മ: റോട്ടറി ക്ലബ് ഓഫ് ചേർത്തലയുടെ നേതൃത്വത്തിൽ ലോക ഭൗമദിനം ആചരിച്ചു. വനമിത്ര അവാർഡ് ജേതാവ് കെ.വി. ദയാലിന്റെ വസതിയിൽ നടന്ന ചടങ്ങിൽ റോട്ടറി ക്ലബ് ഓഫ് ചേർത്തല പ്രസിഡന്റ് സുമേഷ് ചെറുവാരണം അധ്യക്ഷനായി. മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കെ. വി. ദയാലിനെ പൊന്നാടയണിയിച്ച് ആദരിച്ചു.
മുഹമ്മ കെ.ഇ കാർമൽ സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ. സാംജി വടക്കേടം വൃക്ഷത്തൈ വിതരണം നടത്തി. റോട്ടറി അസി. ഗവർണർ ഡോ. ശ്രീദേവൻ ഹഗ് എ ട്രീ പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി. റെജി, രഞ്ജിത്ത് മേനോൻ, കണ്ണനുണ്ണി, സന്തോഷ് ഷൺമുഖൻ, ഇന്നർവീൽ പ്രസിഡന്റ് ദേവി പ്രഭ, അനു കണ്ണനുണ്ണി എന്നിവർ പ്രസംഗിച്ചു.