പൊങ്കാല മഹോത്സവം
1543997
Sunday, April 20, 2025 11:30 PM IST
മാന്നാര്‍: ഇരമത്തൂര്‍ പാട്ടമ്പലം ആദിച്ചവട്ടം സൂര്യക്ഷേത്രത്തില് പൊങ്കാല മഹോത്സവം 23ന് നടക്കും. പത്താമുദയ നാളില്‍ രാവിലെ ആറിന് തന്ത്രി അടിമുറ്റത്ത് മഠം സുരേഷ് ഭട്ടതിരി ദീപം തെളിക്കും. കേരള ബ്രാഹ്മണ വനിതാ വിഭാഗം അധ്യക്ഷ ഡോ. കെ.വി. സരസ്വതി ഉദ്ഘാടനം ചെയ്യും.
പാടമ്പലം ദേവീ ക്ഷേത്രത്തില്‍നിന്നു വിവിധ കരകളിലേക്ക് പറയ്ക്കെഴുന്നള്ളിപ്പ് ആരംഭിക്കും. 26ന് ക്ഷേത്രാങ്കണത്തില്‍ അന്‍പൊലി നടക്കും. ക്ഷേത്രത്തിലെ അകത്തെഴുന്നള്ളിപ്പ് മഹോത്സവം 28ന് തുടങ്ങും. 28ന് വൈകിട്ട് ഏഴിന് ഏവൂര്‍ അഭിജിത്തും സംഘവും അവതരിപ്പിക്കുന്ന ഓട്ടന്തുള്ളല്, രാത്രി എട്ടിന് മജീഷ്യന്‍ ഗിന്നസ് ആല്വിന് റോഷന് കണ്ണൂര്‍ അവതരിപ്പിക്കുന്ന മാജിക് ആന്‍ഡ് മെന്റലിസം ഷോ. 29ന് കൊല്ലം ഭരതമിത്രയുടെ നൃത്തനാടകം ദേവീ ചാമുണ്ഡേശ്വര്യ. 30ന് വൈകിട്ട് ഏഴിന് പേങ്ങാട്ട് മഠം അവതരിപ്പിക്കുന്ന നൃത്ത അരങ്ങേറ്റം. ഒന്നിന് വൈകിട്ട് ഏഴിന് ആര്യക്കര ബ്രദേഴ്സും ഗൗരി കൃഷ്ണയും അവതരിപ്പിക്കുന്ന വയലില്‍ ഫ്യൂഷന്‍ മെഗാ ഷോ. രണ്ടിന് വൈകിട്ട് ഏഴിന് കോട്ടയം മെഗാ ബീറ്റ്സിന്റെ ഗാനമേള.
തിരുവുത്സവ ദിവസമായ മൂന്നിന് രാവിലെ എട്ടുമുതല്‍ ഇരട്ടകുളങ്ങര ധര്മക്ഷേത്രത്തില്നിന്നു കാവടി വരവ്,10.30 മുതല്‍ കാവടി അഭിഷേകം വൈകിട്ട് നാലിന് മാന്നാര്‍ ആലുമൂട് ശ്രീമഹാദേവ പാര്‍വതി കേഷത്രത്തില്നിന്നു കരകം, 6.30 ന് കരക ഘോഷയാത്രയുമായി ദേവിയുടെ കൂടിക്കാഴ്ച. 7.30 ഈരേഴ തെക്ക് കുത്തിയോട്ട സമിതി അവതരിപ്പിക്കുന്ന കുത്തിയോട്ടം, രാത്രി ഒന്‍പത് മുതല്‍ സേവ എന്നിവ നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികളായ കെ. ബാലസുന്ദര പണിക്കര്‍, സതീഷ് കുമാര്‍, പ്രഥമോദ് നായര്‍, സുഭാഷ് നായര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.