പീഡിയാട്രിക് ബ്ലോക്കിന്റെ ഉദ്ഘാടനം
1544836
Wednesday, April 23, 2025 11:57 PM IST
മാന്നാർ: പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുതുതായി നിർമിക്കുന്ന സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിന്റെ ശിലാസ്ഥാപന കർമവും ആശുപത്രിയിൽ പുതുതായി നിർമിച്ച പീഡിയാട്രിക് ബ്ലോക്കിന്റെ ഉദ്ഘാടനവും നടത്തി. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ശിലാസ്ഥാപന കർമവും ആശുപത്രിയിൽ പുതുതായി നിർമിച്ച പീഡിയാട്രിക് ബ്ലോക്കിന്റെ കൂദാശ കർമവും നിർവഹിച്ചു. പരുമല ആശുപത്രിയിൽ പുതുതായി നിർമിച്ച പീഡിയാട്രിക് ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു.
ഇതോടനുബന്ധിച്ച് ചേർന്ന സമ്മേളനത്തിൽ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷനായി. ആശുപത്രി സിഇഒ ഫാ. എം.സി. പൗലോസ്, ജോസഫ് മാർ ദീവന്നാസിയോസ്, മാത്യൂസ് മാർ തേവോദോസിയോസ്, ഏബ്രഹാം മാർ എപ്പിപാനിയോസ്, സക്കറിയാസ് മാര് സേവേറിയോസ്, ഫാ. തോമസ് വർഗീസ് അമയിൽ, ആശുപത്രി സെക്രട്ടറി വർക്കി ജോൺ എന്നിവർ പ്രസംഗിച്ചു.