കുട്ടനാട്ടിലെ ആദ്യ ഹെവി ഡ്രൈവിംഗ് സ്കൂള്‍ യാഥാര്‍ഥ്യമായി
1544832
Wednesday, April 23, 2025 11:57 PM IST
എടത്വ: കുട്ടനാട്ടിലെ ആദ്യ ഹെവി ഡ്രൈവിംഗ് സ്കൂള്‍ എടത്വ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ യാഥാര്‍ഥ്യമായി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിഷ്ക്കര്‍ഷിക്കുന്ന അക്രഡിറ്റഡ് ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളുടെ രീതിയാണ് കെഎസ്ആര്‍ടിസി സ്വീകരിച്ചിട്ടുള്ളത്. കൃത്യമായ ഷെഡ്യൂള്‍ അനുസരിച്ച് പരിശീലനം നല്‍കും. ഹെവി വാഹനങ്ങള്‍ക്കുള്ള ഡ്രൈവിംഗ് പരിശീലനത്തിന് 9,000 രൂപയും ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ പരിശീലനത്തിന് 9,000 രൂപയും ഇരുചക്ര വാഹന പരിശീലനത്തിന് 3,500 രൂപയും ലൈറ്റ് മോട്ടോര്‍ വെഹിക്കിളും ഇരുചക്ര വാഹനവും ചേര്‍ത്ത് 11,000 രൂപയുമാണ് ഫീസ്.
പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കുറഞ്ഞ നിരക്കില്‍ പരിശീലനം ലഭ്യമാണ്. തോമസ് കെ. തോമസ് എംഎല്‍എ ഓണ്‍ലൈനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ബിജോയ് അധ്യക്ഷത വഹിച്ചു. ബിനു ഐസക് രാജു, ആനി ഈപ്പന്, റ്റി.എ. ഉബൈദ്, ജെയിസപ്പന് മത്തായി എന്നിവര്‍ പ്രസംഗിച്ചു.