ഓണ്‍ലൈന്‍ തട്ടിപ്പ്: രണ്ടുപേർ പിടിയിൽ
1542512
Sunday, April 13, 2025 11:16 PM IST
ചേര്‍ത്തല: വ്യാപാരിയെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്ത് 61.40 ലക്ഷം ഓണ്‍ലൈനായി തട്ടിയെടുത്ത കേസില്‍ രണ്ടു പേര്‍കൂടി പിടിയില്‍. നേപ്പാള്‍ സ്വദേശികളെയും ഉത്തര്‍പ്രദേശ് സ്വദേശികളെയുമാണ് പോലീസ് സംഘം അവരുടെ തട്ടകത്തിലെത്തി കീഴടക്കിയത്. പ്രധാന പ്രതികളായ നേപ്പാള്‍ സ്വദേശികളെ ഡല്‍ഹിയില്‍ നിന്നാണ് പിടികൂടിയത്. നേപ്പാള്‍ മൊറാംഗ് ജില്ലക്കാരായ പ്രിന്‍സ് ദേവ് (24), അജിത്ത് ഖഡ്ക (26) എന്നിവരെയാണ് കഴിഞ്ഞദിവസം അരൂര്‍ എസ്ഐ ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം നേപ്പാളിലെത്തി പിടികൂടിയത്.
ഇതിനൊപ്പം ഇവരുമായി ബന്ധപെട്ട ഉത്തര്‍പ്രദേശ് സ്വദേശികളായ രണ്ടു പേരെ ചേര്‍ത്തല എസ്ഐ പി. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും പിടികൂടിയിട്ടുണ്ട്. പ്രതികളെ ചേര്‍ത്തലയിലെത്തിച്ചു ചോദ്യം ചെയ്തുവരികയാണ്. ഇവരെ അടുത്തദിവസം കോടതിയില്‍ ഹാജരാക്കും. കേസില്‍ നിലവില്‍ 11 പേര് പിടിയിലായിട്ടുണ്ട്.
2024 ജൂണിലാണ് ചേര്‍ത്തലയിലെ വ്യാപാരിയായ പുല്ലൂരിത്തികരി വീട്ടില്‍ റോയ് പി ആന്റ ണിയെ കബളിപ്പിച്ച് പണം തട്ടിയത്. ടെലിഫോണ്‍ റെഗുലേറ്ററി അഥോറിട്ടി ഓഫ് ഇന്ത്യ, മുബൈ പോലീസ് എന്നീ പേരുകളിലാണ് തട്ടിപ്പു നടത്തിയത്. ചേര്‍ത്തല പോലീസാണ് അന്വേഷണം നടത്തുത്.