ജില്ലാ ജനറൽ ആശുപത്രിയിൽ നിയമ സഹായ ക്ലിനിക് പുതിയ കെട്ടിട്ടത്തിൽ തുടങ്ങി
1541545
Friday, April 11, 2025 12:01 AM IST
ആലപ്പുഴ: ജനറൽ ആശുപത്രി ആലപ്പുഴയിൽ സൗജന്യ നിയമ സഹായ ക്ലിനിക് പുതിയ കെട്ടിടത്തിലെ താഴത്തെ നിലയിൽ പ്രവർത്തനം തുടങ്ങി. ജില്ലാ ജഡ്ജും കെഎൽഎസ്എ മെം ബർ സെക്രട്ടറിയുമായ ഡോ. സി.എസ്. മോഹിത് ഉദ്ഘാടനം ചെയ്തു. ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കെ. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ഡിഎൽഎസ്എ സെക്രട്ടറി പ്രമോദ് മുരളി മുഖ്യാതിഥിയായി.
ആർഎംഒ ഡോ. ആശ എം, ലേ സെക്രട്ടറി ടി. സാബു, നഴ് സിംഗ് സൂപ്രണ്ട് ദീപാ റാണി, ഭൂമിക കോ-ഓർഡിനേറ്റർ നാൻസി ജോസഫ് തുടങ്ങിയവർ പ്ര സം ഗിച്ചു. എല്ലാമാസവും ആദ്യത്തെയും അവസാനത്തെയും ബുധനാഴ്ചകളിലാണ് ഓഫീസ് പ്രവർത്തിക്കുക. ഒരു അഭിഭാഷകനും ഒരു പാരാലീഗൽ വോളണ്ടിയറും ഈ ദിവസങ്ങളിൽ ഉണ്ടാകും.
സൗജന്യ നിയമ ഉപദേശം, നിയമസഹായം, പരാതികൾ, ഹർജികൾ എന്നിവ തയാറാക്കുന്നതിനും സ്വീകരിക്കുന്നതിനുമുള്ള സഹായം, നിയമബോധവത്കരണപ്രവർത്തനങ്ങൾ, നിയമസേവന സ്ഥാപനങ്ങളുടെ വ്യവസ്ഥകളെക്കുറിച്ചുള്ള വിവരങ്ങൾ, പരാതികൾ, തർക്കങ്ങൾ തുടങ്ങിയവയുടെ സമയബന്ധിതമായ പരിഹാരവും തുടർ നടപടിക്രമങ്ങളും ഇവിടെ നിന്നും ലഭ്യമാകും.