വിഷു വിപണനമേള ആരംഭിച്ചു
1542243
Sunday, April 13, 2025 5:09 AM IST
ചെങ്ങന്നൂര്‍: നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിഷു വിപണന മേള ആരംഭിച്ചു. നഗരസഭ ഓഫീസിനു മുന്‍വശം ആരംഭിച്ച വിഷു വിപണന മേള നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ. ശോഭാ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍ പേഴ്സണ്‍ എസ്. ശ്രീകല അധ്യക്ഷയായി. വൈസ് ചെയര്മാന് കെ.ബി. രാജന് ആദ്യവില്പന നിര്‍വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ മിനി സജന്, ജോ ജോണ്‍ ജോര്‍ജ്, കൗണ്‍സിലര്‍മാരായ പി.ഡി. മോഹനന്, രാജന് കണ്ണാട്ട്, ജോസ് ഏബ്രഹാം, നഗര സഭാ സെക്രട്ടറി ടി.വി. പ്രദീപ്കുമാര്‍, ക്ലീന്‍ സിറ്റി മാനേജര്‍ എം. ഹബീബ്, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എ. അജയന്, സി. നിഷ തുടങ്ങിയവര്‍ പ്രസംഗിച്ചു.