മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ വ്യാപാരികളെ ദുരിതത്തിലാക്കിയെന്ന്
1541847
Friday, April 11, 2025 11:42 PM IST
ആലപ്പുഴ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ പ്രതിനിധികളെയും പ്രവർത്തകരെയും സാക്ഷിയാക്കി മുഖ്യമന്ത്രി കെപിഎംഎസ് സംസ്ഥാന സമ്മേളനം ഇന്നലെ വൈകിട്ട് ആലപ്പുഴ ബീച്ചിൽ ഉദ്ഘാടനം ചെയ്തു.
അതിനിടെ മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ പോലീസ് സാധാരണക്കാരായ വ്യാപാരികളെ ദുരിതത്തിലാക്കിയെന്ന് പരാതി. ആലപ്പുഴ ബീച്ചില്‍ നടന്ന കെപിഎംഎസ് സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രിയെത്തിയപ്പോൾ വലിയ പ്രതീക്ഷയോടെയാണ് വ്യാപാരികള്‍ കണ്ടിരുന്നത്. അതിനായി പണം കടം വാങ്ങി വന്‍തോതില്‍ സാധനങ്ങള്‍ വാങ്ങി ക്കൂട്ടുകയും ചെയ്തിരുന്നു.
എന്നാല്‍, മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ വ്യാപാരസ്ഥാപനങ്ങള്‍ തുറക്കാന്‍ പാടില്ലെന്ന് പോലീസിന്റെ നോട്ടീസ് നൂറുകണക്കിന് വ്യാപാരികളെയാണ് കടക്കെണിയിലാക്കിയതെന്നാണ് ആക്ഷേപം.
വ്യാപാരികള്‍ക്കുണ്ടായ ഭീമമായ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമത്രിയുടെ സന്ദർശനത്തിന്റെ പേരിൽ അങ്ങനെയൊരു വിലക്ക് ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് ഭാഷ്യം.