മന്ത്രി പാലം സന്ദർശിച്ചു
1542233
Sunday, April 13, 2025 5:09 AM IST
മന്നാർ: ചെന്നിത്തല കീച്ചേരിൽക്കടവ് പാലത്തിന്റെ പണിയുടെ പുരോഗതി വിലയിരുത്താൻ മന്ത്രി സജി ചെറിയാൻ സ്ഥലം സന്ദർശിച്ചു. 2022 ജനുവരി മൂന്നിന് തറക്കല്ലിട്ട പാലത്തിന്റെ പണി വളരെ നന്നായി മുന്നോട്ടുപോയെങ്കിലും കഴിഞ്ഞ കുറെ നാളുകളായി പാലത്തിന്റെ പണി വളരെ മന്ദഗതിയിലാണ്. മൂന്നര വർഷമായി പണി തുടങ്ങിയിട്ട്. ഇത്തരത്തിൽ മുന്നോട്ടുപോയാൽ പാലത്തിന്റെ നിർമാണം രണ്ടു കൊല്ലം കഴിഞ്ഞാലും തീരുകയില്ലെന്നാണ് വിലയിരുത്തൽ. ഇതേത്തുടർന്നാണ് മന്ത്രി സ്ഥലം സന്ദർശിച്ച് പാലം കരാറുകാരനെ വിളിച്ച് എത്രയും പെട്ടെന്ന് പാലത്തിന്റെ പണി പൂർത്തീകരിക്കണമെന്ന് നിർദേശിച്ചു.