ഫ്ലഡ്ലിറ്റ് കൗണ്ടി ക്രിക്കറ്റ് തുടങ്ങി
1542232
Sunday, April 13, 2025 5:09 AM IST
അമ്പലപ്പുഴ: ഫ്ലഡ്ലിറ്റ് കൗണ്ടി ക്രിക്കറ്റിന് തുടക്കമായി. വലിയകുളം ത്രിവേണി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന മുബാറക് മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ഫ്ലഡ് ലൈറ്റ് കൗണ്ടി ക്രിക്കറ്റിന് തുടക്കമായി. വലിയകുളം മുനിസിപ്പൽ ഗ്രൗണ്ടിൽ മൂന്നു ദിവസങ്ങളിലായി നടത്തുന്ന ടൂർണമെന്റ് എച്ച്. സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു.
യുവതലമുറ ലഹരിക്ക് അടിമകളായി മാറാതിരിക്കാൻ ഇത്തരത്തിൽ സംഘടിപ്പിക്കുന്ന കലാകായിക മത്സരങ്ങൾ ഏറെ സഹായകരമാണന്നും ത്രിവേണി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഇക്കാര്യത്തിൽ മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നതെന്നും എംഎൽഎ പറഞ്ഞു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും ക്ലബ് രക്ഷാധികാരിയുമായ വി.ജി. വിഷ്ണു അധ്യക്ഷനായി.
കൗൺസിലർമാരായ ബി. നസീർ, ക്ലാരമ്മ പീറ്റർ, ബി. അജേഷ്, മുൻ കൗൺസിലർ കെ.ജെ. പ്രവീൺ എന്നിവർ സംസാരിച്ചു. ക്ലബ് പ്രസിഡന്റ് വി.കെ.നാസറുദീൻ, സെക്രട്ടറി ഷെരീഫ് കുട്ടി എന്നിവർ സംസാരിച്ചു. 32 ഓളം ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് ഇന്ന് സമാപിക്കും.