യുഡിഎഫ് സായാഹ്ന ധർണ
1542244
Sunday, April 13, 2025 5:09 AM IST
അമ്പലപ്പുഴ: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച് അധികാര വികേന്ദ്രീകരണത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കാനുള്ള ശ്രമമാണ് പിണറായി നടത്തുന്നതെന്നു കെപിസിസി ജനറൽ സെക്രട്ടറി എം.ജെ. ജോബ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി പിണറായിയും കൂട്ടരും ജനങ്ങളെ വെല്ലുവിളിക്കുകയാണ്. തൊഴിലാളി സമരത്തിന്റെ പേരിൽ ഊറ്റം കൊള്ളുന്ന കമ്യൂണിസ്റ്റുകൾക്ക് ആശാസമരത്തോട് അയിത്തമാണെന്നും ജോബ് പറഞ്ഞു. യുഡി എഫ് അമ്പലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റി പുന്നപ്രയിൽ നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോബ്. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എ.എം. നൗഫൽ അധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ ടി.എ. ഹാമിദ്, എസ്.എ. അബ്ദുൾ സലാം ലബ്ബ, ജോസ്കുട്ടി, തോമസ് ചുള്ളിക്കൻ തുടങ്ങിയവർ പ്രസംഗിച്ചു.