ബൈക്കും കാറും കൂട്ടിമുട്ടി യുവാവിനു പരിക്ക്
1542238
Sunday, April 13, 2025 5:09 AM IST
ഹരിപ്പാട്: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു. മുതുകുളം വടക്ക് സ്വദേശി രാഹുലി(35)നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടോടെ കായംകുളം-കാർത്തികപ്പളളി റോഡിൽ മുരിങ്ങച്ചിറ ജംഗ്ഷനിലായിരുന്നു അപകടം. പരിക്കേറ്റ രാഹുലിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.