തേക്കുപാറ സെന്റ് മേരിസ് പള്ളി വെഞ്ചരിപ്പ് ഇന്ന്
1541850
Friday, April 11, 2025 11:43 PM IST
തിരുവനന്തപുരം: തേക്കുപാറ സെന്റ് മേരിസ് പള്ളിയുടെ വെഞ്ചരിപ്പും മദ്ബഹാ കൂദാശാ തിരുക്കർമ്മങ്ങളും ഇന്നു നടക്കും. ഉച്ചക്ക് 2:30 നു ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിലിനു തേക്കുപാറ ഇടവകയിൽ കാനോനിക സ്വീകരണം നല്കും.
തുടർന്നു മാർ തോമസ് തറയിൽ പള്ളി വെഞ്ചരിപ്പും മദ്ബഹാ കൂദാശാ തിരുക്കർമ്മങ്ങളും നിർവഹിക്കും. സ്നേഹവിരുന്നോടെ ചടങ്ങുകൾ സമാപിക്കും. ഇടവക വികാരി ഫാ.റ്റോണി നമ്പിശേരിക്കളം, കൈക്കാരൻമാരായ വിജയൻ ഊറ്റുകുഴി, സണ്ണി പാറയ്ക്കൽ തുടങ്ങിയവർ നേതൃത്വം നൽകും. തേക്കുപാറയിൽ കുടിയേറിയ വിശ്വാസികൾ അന്പൂരി പള്ളിയെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ 1961ൽ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമത്തിൽ ഫാ. ജോസഫ് മാലിപറമ്പിൽ പള്ളി ആരംഭിച്ചു.
1965 ൽ തേക്കുപാറ ഒരു കുരിശ് പള്ളിയായി ഉയർത്തപ്പെട്ടു. 71ൽ തേക്കുപാറ സ്വതന്ത്ര ഇടവകയായിമാറി. മുതിയാവിള വല്യച്ചൻ എന്നു വിളിക്കപ്പെടുന്ന ബൽജിയംകാരനായ ഫാ.അദേയദാത്തൂസ് ഒസിഡി, ഫാ. ജോസഫ് മാലിപ്പറമ്പിൽ, ഫാ. ലുഷ്യസ് സിഎംഐ, ദേവാലയം പുനഃ നിർമ്മിച്ച ഫാ.റ്റോണി നമ്പിശേരികളം എന്നീ വൈദികരുടെ പ്രവർത്തനമാണ് ദേവാലയത്തിനു പിന്നിലുള്ളത്.